Categories: KeralaTop News

ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍

കോഴിക്കോട്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളിൽ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷം. ദൈവത്തിന്റെ കൽപനയെ തുടർന്ന് പ്രവാചകനായ ഇബ്രാഹിം തന്റെ മകന്‍ ഇസ്മയിലിനെ ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

കണ്ടെയിൻമെന്റ‌് സോണുകളിലെ പള്ളികളിൽ നമസ്കാരം പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം പ്രദേശങ്ങളിൽ ഗൃഹസന്ദർശനമുൾപ്പെടെയുള്ളവയ‌്ക്ക‌് നിയന്ത്രണങ്ങളുണ്ടാവും.

പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതിയോടെ മാത്രമെ മൃഗബലി ചടങ്ങ്‌ അനുവദിക്കൂ.

കോവിഡ് വ്യാപനം തടയുന്നതിനായി ബലിപെരുന്നാൾ ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻ കരുതലുകൾ സംബന്ധിച്ച‌് കലക്ടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട‌്.

പള്ളികളിലെ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കണം. പ്രാർഥനകൾ വീടുകളിൽത്തന്നെ നടത്താൻ ശ്രമിക്കണം.

പെരുന്നാൾ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർ തമ്മിൽ ആറടി അകലം പാലിക്കണം. കോവിഡ് മാനദണ്ഡങ്ങളും നടപ്പാക്കണം. കണ്ടെയിൻമെന്റ് സേണുകളിലെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരങ്ങളോ മൃഗബലിയോ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിലും കണ്ടെയിൻമെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ച്‌ ബലികർമം നടത്താം. അഞ്ചുപേരിൽ കൂടരുത്‌. ക്വാറന്റൈനിൽ കഴിയുന്നവർ ഒരു കാരണവശാലും നമസ്‌കാരങ്ങളിലോ മൃഗബലിയിലോ പങ്കെടുക്കരുത‌്. വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കും ഇത് ബാധകമാണ്.

ബലിക്കുശേഷമുള്ള മാംസവിതരണം കണ്ടെയിൻമെന്റ് സോണുകളിൽ അനുവദിക്കില്ല. മറ്റിടങ്ങളിൽ എല്ലാ മുൻകരുതലുകളും പാലിച്ച് മാംസവിതരണം നടത്താം. വിതരണം നടത്തുന്നവർ ആ വീടുകൾ സംബന്ധിച്ചും സമ്പർക്കത്തിൽ വരുന്ന വഴികൾ സംബന്ധിച്ചും രജിസ്റ്റർ സൂക്ഷിക്കണം.

പള്ളികളിലെ നമസ്‌കാരങ്ങളിൽ 14 ദിവസത്തിനിടയിൽ പനി, ചുമ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടവരും 65 വയസ്സിൽ കൂടുതലുള്ളവരും 10 വയസ്സിൽ കുറവ് പ്രായമുള്ളവരും മറ്റ് സ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് വന്നവരും മറ്റ് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരും പങ്കെടുക്കരുത്‌. നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാർഡ് ആർആർടിയും പൊലീസും ഉറപ്പുവരുത്തണം.

Newsdesk

Recent Posts

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

1 min ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

1 hour ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

8 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

20 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

22 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

23 hours ago