തിരുവനന്തപുരം:സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയൽ- ഡോക്യുമെന്ററി ചിത്രീകരണത്തിന് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയിൽ വരുന്ന ഭാഗത്തും ഇനിമുതൽ ചിത്രീകരണം അനുവദിക്കില്ല എന്ന സർക്കുലർ ആഭ്യന്തരവകുപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.
സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്കായി നിരവധി അപേക്ഷകൾ സർക്കാരിന്ലഭിക്കാറുണ്ട്. നേരത്തെ സിനിമാസീരിയൽ ചിത്രീകരണത്തിന് അനുമതി നൽകാറുണ്ടായിരുന്നു. എന്നാൽ ഇത് സെക്രട്ടേറിയേറ്റിനും സെക്രട്ടേറിയേറ്റ് ജീവനക്കാർക്കും സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥർക്കും സൃഷ്ടിക്കുന്നുണ്ടെന്ന് സർക്കുലർ ചൂണ്ടിക്കാണിക്കുന്നു.
സിനിമാ ചിത്രീകരണത്തിനായി ഒട്ടേറെ ആളുകൾ സെക്രട്ടേറിയേറ്റിനുള്ളിൽ പ്രവേശിക്കുന്നുണ്ട്. ഇവരെ എല്ലാവരെയും പരിശോധിച്ച് കടത്തിവിടുക എന്നത് ശ്രമകരമായ സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. ചിത്രീകരണത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനുള്ളിൽ ഭക്ഷണവിതരണം ഉൾപ്പെടെനടത്തുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും സർക്കുലർ പറയുന്നു.
കഴിഞ്ഞ കുറച്ചുകാലമായി സെക്രട്ടേറിയേറ്റും പരിസര പ്രദേശവും വലിയ സുരക്ഷാപ്രശ്നങ്ങൾ നേരിടുന്നുവെന്ന് നിരവധി ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സെക്രട്ടേറിയേറ്റ് സംരക്ഷണച്ചുമതലയുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഫോഴ്സും സമാനമായറിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…