Categories: Kerala

ഇ-നിയമസഭ പദ്ധതിയുടെ ആദ്യ സമ്മേളനം ഇന്ന്!!

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്.

രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. 9നാണ് നയപ്രഖ്യാപന പ്രസംഗം. എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിൽ എംഎൽഎമാർക്കു ലഭിക്കുന്ന ഇ-നിയമസഭ പദ്ധതിയുടെ ആദ്യ സമ്മേളനമാണിത്. 

വായിച്ചു കഴിയുന്ന ഓരോ പേജും‌ മേശപ്പുറത്തെ സ്ക്രീനിൽ കാണാം ((ഉദാ: 8–ാം പേജാണ് വായിക്കുന്നതെങ്കിൽ 7–ാം പേജാകും സ്ക്രീനിൽ). രേഖയുടെ രഹസ്യസ്വഭാവം കാക്കുന്നതിനാണ് ഈ രീതി.

നേരത്തെ പ്രസംഗത്തിന്‍റെ പകർപ്പിനായി ഗവർണറുടെ നയപ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് അവതരണവും തീരും വരെ നിയമസഭാംഗങ്ങൾ  കാത്തിരിക്കണമായിരുന്നു. 

യപ്രഖ്യാപനവും ബജറ്റും മേശപ്പുറത്തുള്ള ഡിജിറ്റൽ സ്ക്രീൻ നോക്കിയാകും ഗവർണറും ധനമന്ത്രിയും അവതരിപ്പിക്കുക. പ്രസംഗം വായിക്കാൻ ഗവർണർക്ക് 21 ഇഞ്ച് ടച്ച് മോണിറ്ററുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിനിടെ സാങ്കേതികതടസ്സമുണ്ടായാൽ പകരം ഉപയോഗിക്കാൻ അച്ചടിച്ച രൂപവും ഗവർണർക്കു കൈമാറും. 

അധികം വൈകാതെ സാമാജികർ ഹാജർ വയ്ക്കുന്നതും മേശപ്പുറത്തിരിക്കുന്ന ടച്ച് സ്ക്രീൻ ലോഗിൻ ചെയ്യുന്നതും വിരലടയാളം ഉപയോഗിച്ചായിരിക്കും. ഇതിനായി എല്ലാ എംഎൽഎമാരുടെയും വിരലടയാളം ശേഖരിക്കും.

ഇ-നിയമസഭ സമ്മേളനത്തിന്‍റെ മറ്റ് പ്രത്യേകതകൾ: 

> ചാറ്റ് വിത്ത് സ്പീക്കർ– വാച്ച് ആൻഡ് വാർഡ് മുഖേന കുറിപ്പു കൊടുത്തു വിടുന്നതിനു പകരം സ്പീക്കറുമായി അംഗത്തിനു ചാറ്റ് ചെയ്യാം. ഉപചോദ്യങ്ങൾക്കായി കൈ ഉയർത്തുന്നതും ഒഴിവാക്കാം.

> ഐപാഡ്– സഭയ്ക്കു പുറത്തെ ആവശ്യങ്ങൾക്കായി എല്ലാ അംഗങ്ങൾക്കും ഐപാഡ്. ഇതിൽ ചോദ്യോത്തരങ്ങളും നോട്ടിസും സമർപ്പിക്കാൻ ആപ്പുകൾ. 

> വോട്ടി൦ഗ്– വോട്ടിങ്ങിനായുള്ള പ്രത്യേക ബട്ടണുകൾ ഒഴിവാക്കും. പകരം സ്ക്രീനിൽ തെളിയുന്ന ടാബുകളിൽ തൊട്ടാൽ മതി.

> ഡോക്യുമെന്‍റ്സ്– ചോദ്യങ്ങൾ ഉന്നയിച്ച അംഗങ്ങൾക്കു 15 മിനിറ്റ് മുൻപ് സിസ്റ്റം വഴി ഉത്തരങ്ങൾ നൽകും. 

യൂസർ നെയിമും പാസ്‌വേഡും

സഭയിൽ വന്നാലുടൻ മുന്നിലുള്ള ടച്ച്സ്‌ക്രീനിൽ എം.എൽ.എ. ലോഗിൻ ചെയ്യണം. ഓരോരുത്തർക്കും യൂസർനെയിമും പാസ്‌വേഡും നൽകും. ലോഗിൻചെയ്താൽ സ്വന്തംഫോട്ടോ ഉൾപ്പെടെ കാണുന്ന ജാലകം സ്ക്രീനിൽ തുറക്കും. 

മെനുവിൽ ഇപ്പോഴത്തെ ബിസിനസ് എന്ന ഇനത്തിൽ തൊട്ടാൽ സഭയിൽ അപ്പോൾ നൽകുന്ന ചോദ്യോത്തരമോ ചർച്ചചെയ്യുന്ന ബില്ലോ ഒക്കെ സ്ക്രീനിൽ തെളിയും.താഴെ സഭയിലെ അപ്പോഴത്തെ ഹാജർനില. എംഎൽഎയുടെ ആ സമ്മേളനത്തിലെ ഹാജർ എന്നിവയും തെളിയും.

Newsdesk

Recent Posts

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

21 mins ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

8 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

22 hours ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

24 hours ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago

ശ്രദ്ധേയമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട് രണ്ടാം ദേശീയ സമ്മേളനം; അയർലണ്ടിന്റെ ആരോഗ്യമന്ത്രിയും ഇന്ത്യൻ അംബാസഡറും റോയൽ കോളേജ് ഓഫ് നഴ്സിംഗ്  പ്രസിഡണ്ടും മുഖ്യ അതിഥികളായി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…

1 day ago