കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്.
കൊല്ലം ആറുവശേരി തെങ്ങുവിളയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എന്‍. ശിവജിത്തിനെയാണ് പാമ്പ് കടിച്ചത്. അമ്മയ്ക്കും അച്ഛനുമൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയാണ് പാമ്പു കടിയേറ്റ് മരണമടഞ്ഞത്.
പുലര്‍ച്ചെ അഞ്ചു മണിയോടെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അറിയിച്ചതോടെ അമ്മ പരിശോധിച്ചപ്പോഴാണ് കാലില്‍ രണ്ട് പാടുകളും ചോരയും കണ്ടത്. തുടര്‍ന്ന്‍ വീടിനടുത്തുള്ള വൈദ്യന്‍റെ സഹായം തേടിയെങ്കിലും കുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു.
തുടര്‍ന്ന്‍ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം മാവടി ജിഎല്‍പിഎസ് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ശിവജിത്ത്.
കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…
കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കെതിരായ പ്രതിഷേധങ്ങളും ആക്രമണങ്ങളും വർധിക്കുന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സംഭവങ്ങൾക്ക് "വംശീയ വിദ്വേഷം"…
ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ…
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത്…
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ്…