ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ. ജാഫ്രബാദ് സ്വദേശിയായ ഷാരൂഖ് പഠാനാണ് പിടിയിലായത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയലുണ്ടായ കലാപത്തിനിടെ പൊലീസിന് നേരെ തോക്കു ചൂണ്ടി നിൽക്കുന്ന ഷാരൂഖിന്റെ ചിത്രം വൈറലായിരുന്നു.
മുമ്പ് ഒരു തവണ ഇയാളെ അറസ്റ്റ് ചെയ്തുവെന്ന തരത്തിൽ വാർത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും പൊലീസ് ഇത് തള്ളിയിരുന്നു. സംഭവം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഷാരൂഖ് അറസ്റ്റിലായിരിക്കുന്നത്. യുപിയിലെ ബറൈലിയിൽ നിന്ന് കസ്റ്റഡിയിലെടുത്തയാളെ ഡൽഹിയിലെത്തിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ജഫ്രബാദ്-മൗജ്പുർ റോഡിലുണ്ടായ സംഘർഷത്തിനിടെയാണ് ഷാരൂഖ് ഇന്ത്യൻ നിർമ്മിത പിസ്റ്റളുമായി പൊലീസിന് നേരെ പാഞ്ഞടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെ ഇയാൾ ബാരിക്കേഡുകൾക്ക് മുകളിലൂടെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…