ബംഗളൂരു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി രംഗത്ത്. പുതിയ വെളിപ്പെടുത്തലില്‍ രവി പൂജാരിയ്ക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാണ്.
കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തന്‍റെ ക്വട്ടേഷന്‍ ഇടപാടാണ് ഇപ്പോള്‍ രവി പൂജാരി വെളിപ്പെടുത്തിയിരിക്കുന്നത്. ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ തട്ടിയതായാണ് രവി പൂജാരി മൊഴി നല്‍കിയിരിക്കുന്നത്.
ഈ രണ്ടു ഇടനിലക്കാരില്‍ ഒരാള്‍ ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണെന്നും രവി പൂജാരി വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടന്നത് പത്തുവര്‍ഷം മുന്‍പ് ആണെന്നും കള്ളപ്പണ വിവാദമുണ്ടായിരുന്ന ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നും രണ്ടരക്കോടി രൂപയായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും ഈ വിഷയത്തില്‍ ഇടനിലക്കാരായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് രണ്ടുകോടി രൂപ തട്ടിയതെന്നും തനിക്ക് വെറും അന്‍പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ആരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ വിവരങ്ങളും രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…