Ireland

ഐറിഷ് നേഴ്സിംഗ് വിസ തട്ടിപ്പ്: ; പ്രതിയായ അയർലണ്ട് മലയാളി പിടിയിൽ

അയർലണ്ടിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തിയ കൊടുങ്ങല്ലൂർ മേത്തല ശൃംഗപുരം മണലിക്കാട്ടിൽ സൂരജിനെ (35) ഹിൽപാലസ് പൊലീസ് അറസ്‌റ്റ് ചെയ്തു. അയർലണ്ടിൽ സ്‌ഥിര താമസക്കാരനായ സൂരജ് ഹെൽത്ത് കെയർ അസിസ്‌റ്റന്റ്, നേഴ്സ് ജോലികൾക്കായിക്കായി വിസ ശരിയാക്കി നൽകാം എന്നു തെറ്റിദ്ധരിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തു. തൃപ്പൂണിത്തുറ സ്വദേശിനിയുടെ 4 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നീതു രാജ്, ബെന്നി ചാക്കോ എന്നിവർക്കെതിരെയും ഡൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന വാബിൻസ് മൾട്ടി സർവീസസ് റിക്രൂട്ടർ എന്ന കമ്പനിക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

നാന്നൂറോളം ഇന്ത്യൻ നേഴ്‌സുമാരാണ് ഐറിഷ് വിസ തട്ടിപ്പിന് ഇരയായത്. അയർലണ്ട് ഇവരുടെ പാസ്പോർട്ടുകൾക്ക് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. വിസ അപേക്ഷയ്ക്കൊപ്പം വ്യാജരേഖകൾ സമർപ്പിച്ചുവെന്നാരോപിച്ചാണ് നടപടി. സൂരജിന്റെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഏജൻസി മുഖേനയാണ് വിസയ്ക്കുള്ള അപേക്ഷയും പണവും നൽകിയത്. അപേക്ഷ നൽകിയതിന് പിന്നാലെ നേഴ്‌സുമാർക്കായി അയർലണ്ടിൽ നിന്നും ഓൺലൈനായി ഇൻ്റർവ്യൂ നടന്നു. ഇതിനുപിന്നാലെ വർക്ക് പെർമിറ്റ് എന്ന വ്യാജേനയുള്ള ഒരു രേഖ വാട്‌സാപ്പിൽ നൽകുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ വിസ വരുമെന്നും നേഴ്‌സുമാരെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി പാസ്പോർട്ട്‌ വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് ഇവർക്ക് ലഭിച്ചത്.സാങ്കേതിക പിഴവ് കാരണമാണ് ഇതെന്ന് ആദ്യം ഏജൻസി ആദ്യം അറിയിച്ചത്. എന്നാൽ പിന്നീട് ഏജൻസിയുടെ പേര് പുറത്ത് പറയരുതെന്നും അല്ലെങ്കിൽ പണം തിരികെ നൽകില്ല എന്നും ഭീഷണിയായി.

പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഈ രേഖകൾ തങ്ങൾ സ്വയം ഉണ്ടാക്കിയതാണെന്ന് ഉദ്യോഗാർഥികൾ എംബസിയെ അറിയിച്ചു.എന്നാൽ തട്ടിപ്പായിരുന്നു എന്ന് പിന്നീടാണ് മനസിലായത്. ഏജൻസി ഇപ്പോൾ യാതൊരു പ്രതികരണവും നൽകുന്നില്ല എന്നും നേഴ്‌സുമാർ അറിയിച്ചു. ഓരോരുത്തരുടെയും പക്കൽ നിന്നും ഏകദേശം നാലുലക്ഷത്തോളം രൂപ ഇയാൾ കൈപ്പറ്റിയിരുന്നു. കുറച്ചു മാസങ്ങൾക്കു മാസം മുമ്പ് അയർലണ്ടിൽ 500 നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ചവരാണ് ചതിയിൽ പെട്ടത്. തട്ടിപ്പിന് ഇരയായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. അയർലണ്ടിൽ വിലക്ക് വന്നതോടെ ഈ നേഴ്‌സുമാർക്ക് മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ജോലിക്ക് പോകുന്നത് പ്രയാസമാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

2 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

2 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

8 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

21 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

22 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

23 hours ago