Categories: CrimeKerala

സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ കൂടുതൽ കേന്ദ്ര ഏജൻസികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രിതിരോധത്തിലാക്കിയ സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ കൂടുതൽ കേന്ദ്ര ഏജൻസികൾ. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ അന്വേഷണം ആരംഭിക്കുന്നത്. തൊട്ടു പിന്നാലെ പ്രതികൾക്കുള്ള തീവ്രവാദം സംശയിച്ച് എൻ.ഐ.എയും കള്ളപ്പണം കേസ് അന്വേഷിക്കാൻ ഇ.ഡിയും രംഗത്തെത്തി. എന്നാൽ മയക്ക് മരുന്ന് ലോബികളിൽ നിന്നുൾപ്പെടെ സ്വർണം വാങ്ങാനുള്ള പണം വാങ്ങിയിരുന്നെന്ന കണ്ടെത്തലിനെ തുടർന്ന് കൂടുതൽ ഏജൻസികൾ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സംഘമാണ് 2020 ജൂൺ 30ന് നയതന്ത്ര ബാഗിൽ കടത്തിയ 30 കിലോഗ്രാം സ്വർണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സരിത്, സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരാണ് ആദ്യം പിടിയിലായത്. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ഫൈസൽ ഫരീദ്, കെ.ടി. റമീസ് എന്നിവർക്ക് സംഘവുമായുള്ള ബന്ധം കണ്ടെത്തുകയും ശിവശങ്കറിനെ ചോദ്യം ചെയ്യുകയും ചെയ്തു.

എൻഐഎ 

സ്വർണക്കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് എൻഐഎ കേസ് ഏറ്റെടുത്തത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവർത്തനത്തിനാണോ വിനിയോഗിക്കുന്നതെന്നാണ് എൻ.ഐ.എ പരിശോധിക്കുന്നത്.

സിബിഐ 

ലൈഫ് മിഷൻ പദ്ധതിക്കു കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് 24നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. സ്വർണക്കടത്ത് കേസിലെ പ്രതികൾ തന്നെയാണ് ഈ കേസിലും ആരോപണവിധേയരായിരിക്കുന്നത്. സ്വപ്ന  4.25 കോടി രൂപ കമ്മിഷൻ വാങ്ങിയത് സംബന്ധിച്ചാണ് സി.ബി.ഐ ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ മരണം സംബന്ധിച്ച കേസും സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ടവർക്കും സ്വർണക്കടത്തുമായി ബന്ധമുണ്ട്.

ഇന്റലിജൻസ് ബ്യൂറോ 

വിദേശ രാജ്യത്തു നിന്നുള്ള സ്വർണക്കടത്ത് നടത്താൻ സഹായം നൽകിയത് ആരൊക്കെയെന്നാണ് ഐബിഅന്വേഷിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്.

നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ 

ബെംഗളൂരു സിനിമാ ലഹരി മരുന്നു കേസിലെ പ്രതികൾക്ക് കേരളത്തിലെ സ്വർണക്കടത്ത് സംഘവുമായുള്ല ബന്ധമാണ്  നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയെ ഈ കേസുമായി ബന്ധിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ  ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്തു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 

കസ്റ്റംസ് റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിലാണ് ജൂലൈ 12ന് ഇഡി സ്വർണക്കടത്തിൽ അന്വേഷണം തുടങ്ങിയത്. കുറ്റകൃത്യം തെളിഞ്ഞാൽ വിദേശനാണയ വിനിമയ നിയന്ത്രണ നിയമത്തിലെ (ഫെമ) 8–ാം വകുപ്പു പ്രകാരം നടപടിയെടുക്കും.

റിസർച് ആൻഡ് അനാലിസിസ് വിങ്  (റോ)

തിരുവനന്തപുരത്ത് 2019 മേയ് 31ന് 25 കിലോഗ്രാം സ്വർണം കടത്തിയ കേസ് എൻഐഎയും ‘റോ’യും അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട സെറീന ദുബായിൽ പാക്കിസ്ഥാൻ സ്വദേശിയുമായി ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്നു. പാക്കിസ്ഥാൻ കൂടി ഉൾപ്പെട്ടതിനാലാണ് ഈ കേസിൽ റോ ഇടപെട്ടത്. ഇതിന്റെ തുടർച്ചയെന്ന നിലയിൽ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു വിവരങ്ങളും അവർ ശേഖരിക്കുന്നുണ്ട്.

ഇൻകം ടാക്സ് 

സ്വപ്നയുടെയും കൂട്ടു പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആദായ നികുതി വകുപ്പിന്റെ അന്വേഷണം. സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പിനു സാമ്പത്തിക കുറ്റവിചാരണക്കോടതി അനുമതി നൽകിയിട്ടുണ്ട്.

കേരള പൊലീസ് 

സ്വപ്ന സുരേഷിന്റെ വ്യാജ ബികോം സർട്ടിഫിക്കറ്റ് സംബന്ധിച്ചാണ് കേരള പൊലീസിന്റെ അന്വേഷണം. എൻഐഎ അന്വേഷണം ഏറ്റെടുത്ത ശേഷമായിരുന്നു പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്നു ബോധ്യപ്പെട്ടതോടെ സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന വിജിലൻസ് 

ലൈഫ് മിഷൻ പദ്ധതിയിയുമായി ബന്ധപ്പെട്ട ക്രമക്കോടുകൾ അന്വേഷിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരാണ് വിജിലൻസിന് കൈമാറിയത്.  ഈ മാസം 23നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ തൊട്ടു പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുത്തു.

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

6 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

7 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

8 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

8 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

8 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

8 hours ago