കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിന്റെ വീട്ടില്‍ റെയ്ഡ്. ഹരിരാജിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.
കൊച്ചി ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. കേസില്‍ ഒരു യൂണിയന്‍ നേതാവ് ഇടപെട്ടു എന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇയാള്‍ കേസില്‍ ഇടപെടാന്‍ ഉണ്ടായ സാഹചര്യമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇയാളെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സഹായത്തിനായി വിളിച്ച കസ്റ്റംസ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിലേക്ക് നേരത്തെ തന്നെ അന്വേഷണം വന്നിരുന്നു.
നയതന്ത്ര പാഴ്‌സലിലെത്തിയ സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ഇയാളായിരുന്നു. പിടികൂടിയ പാക്കറ്റിന് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ പണിതെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ നേരിട്ട് ഇടപെടുത്തിയതും ഏജന്റസ് അസോസിയേഷന്‍ നേതാവായിരുന്നു.
സ്വര്‍ണമെത്തിയ പാഴ്‌സല്‍ പൊട്ടിച്ച് പരിശോധിക്കും മുന്‍പ് യു.എ.ഇയിലേക്ക് തിരികെ അയപ്പിക്കാന്‍ ശ്രമിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മുതല്‍ നേതാവിന്റെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും വീടുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സ്വപ്‌നയുടെ സുഹൃത്ത് സന്ദീപ് പലപ്പോഴും ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…