Categories: CrimeKerala

അറ്റാഷെയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ല എന്ന് വ്യക്തമാക്കി UAE

തിരുവനന്തപുരം:  UAE കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്  നയതന്ത്ര ബാഗ് അല്ല എന്ന്  വ്യക്തമാക്കി UAE… 

നയതന്ത്ര ബാഗ് അല്ല,  അത് വെറും പാഴ്‌സല്‍ മാത്രമാണെന്നും , കൂടാതെ നയതന്ത്ര പരിരക്ഷ  പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്‍റെ  വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു. സംഭവത്തില്‍  ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്  UAE ഇക്കാര്യം സൂചിപ്പിച്ചിരിയ്ക്കുന്നത്. കൂടാതെ, നയതന്ത്ര ബാഗ് പായ്ക്ക് ചെയ്യേണ്ടതടക്കമുള്ള നടപടികള്‍ വ്യത്യസ്തമാണെന്നും  ഏതൊക്കെ ആളുകള്‍ക്ക്  എങ്ങനെയൊക്കെയാണ് ബാഗേജ് വരേണ്ടത് എന്നത് അടക്കം പ്രത്യേക നടപടിക്രമങ്ങളുണ്ട് എന്നും UAE വ്യക്തമാക്കി.

കേസന്വേഷണവുമായിബന്ധപ്പെട്ട്,  നയതന്ത്ര ബാഗേജ് എന്ന് ഇനി ഉപയോഗിക്കേണ്ടതില്ലെന്നും സ്വര്‍ണക്കടത്തുമായി  ബന്ധപ്പെട്ട  അന്വേഷണങ്ങള്‍ക്ക്  എല്ലാ വിധ  പിന്തുണയും നല്‍കുന്നതായും  യുഎഇ അറിയിച്ചു.  അതായത്  കോണ്‍സുലേറ്റ് അംഗം  അറ്റാഷെയുടെ പേരില്‍ എത്തിയ  സ്വകാര്യ ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ചുവയ്ക്കുകയും അത് നയന്ത്ര ബാഗേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍  പുറത്തു വരുന്ന വിവരം.

UAE കോണ്‍സുലേറ്റ് അംഗം അറ്റാഷെയുടെ പേരില്‍ കടത്തിയ ബാഗിനുള്ളില്‍  അല്പം ഭക്ഷ്യവസ്തുക്കളും  അധികം സ്വര്‍ണവുമായിരുന്നു!! എന്നാല്‍,  സ്വര്‍ണ  കള്ളക്കടത്തുമായി തനിക്കോ  UAE കോണ്‍സുലേറ്റിനോ ബന്ധമില്ലെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ ഇതിനോടകം മൊഴിനല്‍കിയിട്ടുണ്ട്.
  
ജൂലൈ 5നാണ്  തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്.  UAE കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ   ബാഗേജിൽനിന്നാണ്  30 കിലോ സ്വർണം പിടികൂടിയത്.  

സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.  യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ‘ഡിപ്ലോമാറ്റിക് ബാഗേജിൽ’ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.

യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.

Newsdesk

Recent Posts

ഡബ്ലിനിലേക്കുള്ള ദീർഘയാത്രയ്ക്ക് വിരാമം; കുട്ടികൾക്കായുള്ള ആദ്യ Hospice മയോയിൽ

€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…

16 hours ago

അയർലൻഡിന്റെ അഭിമാനമായി മലയാളി യുവപ്രതിഭകൾ; ആദരവൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്!

കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…

16 hours ago

HSE സേവനങ്ങളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാർ; Healthmail പ്രവർത്തനരഹിതം, പ്രിസ്ക്രിപ്ഷനുകൾക്ക് ബദൽ സംവിധാനം

അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…

18 hours ago

വാട്ടർഫോർഡിൽ ‘ബ്രെയിൻ ബ്ലിറ്റ്‌സ് -26’ മെഗാ ക്വിസ് മത്സരം നാളെ അരങ്ങേറും

വാട്ടർഫോർഡ്:​കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…

20 hours ago

മൈക്രോസോഫ്റ്റ് സേവനങ്ങൾ നിശ്ചലമായി.! ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ് ഉൾപ്പെടെ പണിമുടക്കി

ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…

24 hours ago

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

1 day ago