Categories: Kerala

സംസ്ഥാനത്ത്​ വീണ്ടും സ്വർണക്കടത്ത്​ പിടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്​ വീണ്ടും സ്വർണക്കടത്ത്​ പിടിച്ചു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണവുമായി എത്തിയവരെയാണ്​ പിടികൂടിയത്​. തിരുവനന്തപുരത്ത്​ നിന്ന്​ ഒന്നരകിലോ സ്വർണവും കണ്ണൂരിൽ രണ്ടര കിലോ സ്വർണവുമാണ്​ പിടികൂടിയത്​.

ജീൻസിൽ കുഴമ്പ്​ രൂപത്തിലാക്കി ഒളിപ്പിച്ച സ്വർണമാണ്​ തിരുവനന്തപുരത്ത്​ നിന്ന്​ പിടികൂടിയത്​. ദുബൈയിൽ നിന്നെത്തിയ മൂന്ന്​ പേരാണ്​ സ്വർണം കടത്തിയത്​.

കണ്ണൂരിൽ നിന്ന്​ ഏഴ്​ പേരിൽ നിന്നാണ്​ രണ്ടര കിലോ സ്വർണം പിടിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ കാസർകോട്​​, നാദാപുരം സ്വദേശികളാണ്​ അറസ്​റ്റിലായത്​. ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും വന്ന ഫ്ലൈ ദുബൈയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും വിമാനങ്ങളിലെത്തിയവരിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. നികുതി അടച്ച് കേസിൽ നിന്ന് ഒഴിവാകാന്‍ പറ്റുന്ന തൂക്കത്തിലുള്ള സ്വര്‍ണമാണ് ഓരോരുത്തരുടേയും കൈയിലുണ്ടായിരുന്നത്. എന്നാൽ പിടിയിലായ ഏഴ് പേരും ഒരു സംഘത്തിലെ കണ്ണികളാണെന്ന് കസ്റ്റംസ് സംശയിക്കുന്നു. ഇതിനാലാണ് ഏഴ് പേരെയും കസ്റ്റഡിയിലെടുത്തത്.

Newsdesk

Recent Posts

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

1 hour ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

13 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

21 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

22 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

1 day ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago