Categories: Kerala

സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി കസ്​റ്റംസി​​െൻറ കസ്​റ്റഡിയിൽ.

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മൂന്നുപേർ കൂടി കസ്​റ്റംസി​​െൻറ കസ്​റ്റഡിയിൽ. കഴിഞ്ഞദിവസം അറസ്​റ്റിലായ റമീസിൽനിന്ന്​ സ്വർണം വാങ്ങിയവരാണിവരെന്നാണ്​ സൂചന. റമീസിൽനിന്ന്​ ലഭിച്ച വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ ഇവ​െര കസ്​റ്റഡിയിലെടുത്തത്​. ഇവരെ കസ്​റ്റംസ്​ ചോദ്യം ചെയ്യുകയാണ്​.

രണ്ടുപേരെ കസ്​റ്റഡിയിലെടുക്കുകയും ഒരാൾ കീഴടങ്ങുകയുമായിരു​ന്നുവെന്നാണ്​ വിവരം. മുവാറ്റുപുഴ സ്വദേശി ജലാലാണ്​ കീഴടങ്ങിയത്​. റമീസുമായി ഇയാൾക്ക്​ അടുത്ത ബന്ധമുണ്ട്​. ഇയാൾ വിമാനത്താവളങ്ങളിലൂടെ 60 കോടിയുടെ സ്വർണം കടത്തിയിട്ടുണ്ടത്രെ. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ വർഷങ്ങളായി കസ്​റ്റംസ്​ അന്വേഷിക്കുന്നുണ്ട്​. ഇവരെ ചോദ്യചെയ്യുന്നതോടെ സ്വർണം എന്തിന്​ ഉപയോഗിച്ചു എന്ന്​ മനസ്സിലാക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷ. ഇവരുടെ അറസ്​റ്റ്​ വൈകീ​ട്ടോടെ രേഖപ്പെടുത്താനും സാധ്യതയുണ്ട്​.​ ഇത്​ കൂടാതെ റമീസ്​ മുമ്പ്​ സ്വർണം വിറ്റവരെയും കസ്​റ്റംസ്​ ചോദ്യം ​െചയ്യാനുള്ള ഒരുക്കത്തിലാണ്​.

മലപ്പുറം സ്വദേശി കെ.ടി. റമീസിനെ കഴിഞ്ഞദിവസമാണ്​ അറസ്​റ്റ്​ ചെയ്​തത്​. അനധികൃതമായി കടത്തുന്ന സ്വർണം വാങ്ങി വിതരണക്കാരിലേക്ക് എത്തിക്കുന്നവരിൽ പ്രധാനിയാണ് റമീസെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടത്തല്‍. ഇയാളുെട ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്​.

മുമ്പും റമീസ് സ്വർണം കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ൽ സുഹൃത്തി​​െൻറ ബാഗിൽ സ്വർണം കടത്തി. കഴിഞ്ഞവർഷം നവംബറിൽ നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലും പ്രതിയാണ് റമീസ്. റമീസി​​െൻറ പെരിന്തൽമണ്ണ വെട്ടത്തൂരിലെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് കസ്​റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

Newsdesk

Recent Posts

‘പൊങ്കാല’ ഡിസംബർ അഞ്ചിൽ നിന്നും നവംബർ മുപ്പതിനെത്തുന്നു

ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…

12 hours ago

അയർലണ്ട് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നു; പങ്കാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഒഴികെയുള്ള കുടുംബാംഗങ്ങൾക്ക് നിയന്ത്രണം

അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്‌…

15 hours ago

അഭയാർഥികൾക്ക് ഐറിഷ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാലപരിധി അഞ്ച് വർഷമാക്കി

അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…

18 hours ago

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

18 hours ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

23 hours ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

23 hours ago