Categories: CrimeKerala

സ്വർണക്കടത്ത് കേസ്; സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്ന് ശിവശങ്കറിന്റെ മൊഴി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴി എൻഐഎ സംഘത്തിന് മുന്നിലും ആവർത്തിച്ച് എം. ശിവശങ്കർ. കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും  തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎയ്ക്ക്മൊഴി നൽകിയത്.സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും കേസിലെ മറ്റ് പ്രതികളെ അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ മൊഴി.

വിവരങ്ങൾ ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എൻഐഎ നടത്തിയ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ശിവശങ്കർ ഇക്കാര്യം പറഞ്ഞിരുന്നത്. പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലിൽ ഉയർന്നത്. സ്വപ്ന സുരേഷിന്റെ ഭർത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കർ പറഞ്ഞതായാണു വിവരം. സ്വർണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാൻ കഴിയാതിരുന്നതു വ്യക്തിപരമായ വീഴ്ചയാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നൽകിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കിൽ അകറ്റി നിർത്തുമായിരുന്നെന്നും പറഞ്ഞതായാണു സൂചന. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത അറിവില്ലായിരുന്നെന്നും സൂചിപ്പിച്ചു. ഫോൺ രേഖകളും പ്രതികളുടെ വീടുകളിൽനിന്നു പിടിച്ചെടുത്ത രേഖകളും അടിസ്ഥാനമാക്കിയായിരുന്നു ചോദ്യംചെയ്യൽ.

നേരത്തെ കസ്റ്റംസിന് നൽകിയ മൊഴി പരിശോധിച്ചാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. കേസിൽ കൂടുതൽ തെളിവെടുപ്പിന് ശേഷം മാത്രമേ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സൂചന.സ്വർണം പിടികൂടുന്നതിന് മുമ്പ് പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തി കണ്ടോയെന്ന കാര്യം കൂടി എൻഐഎ അന്വേഷിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻഐഎ പരിശോധിക്കും. ഇതിനായി ജൂലായ് ഒന്ന് മുതൽ 12 വരെയുള്ള സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈദരാബാദിൽനിന്ന് എൻഐഎ ഡിഐജിയും ഓൺലൈൻ വഴി ചോദ്യംചെയ്യലിൽ പങ്കെടുത്തു. സ്വർണക്കടത്തിൽ ബന്ധമുള്ള മറ്റു ചിലരുടെ ചിത്രങ്ങൾ ശിവശങ്കറെ കാണിച്ചും വിശദാംശങ്ങൾ ആരാഞ്ഞതായാണു വിവരം. സ്വപ്നയ്ക്കൊപ്പം അവരെ കണ്ടിട്ടുണ്ടോയെന്നും ചോദിച്ചു. സ്വർണം കസ്റ്റംസ് തടഞ്ഞുവച്ച് 2 ദിവസത്തിനുള്ളിൽ സ്വപ്ന ശിവശങ്കറിനോടു സഹായം തേടിയതിനുള്ള തെളിവ് എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ശിവശങ്കർ സഹായം ചെയ്തോയെന്നും സഹായത്തിനു മറ്റാരെയെങ്കിലും നിയോഗിച്ചോയെന്നും അന്വേഷണസംഘം ചോദിച്ചു.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

10 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

12 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

16 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

17 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

1 day ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

2 days ago