കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വർദ്ധിക്കുന്നതിനാൽ പരിശോധന കർശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലർച്ചെ 1.15ന് ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ 4 പേരിൽ നിന്ന് പിടികൂടിയത് 725ഗ്രാം തൂക്കം വരുന്ന 37ലക്ഷം രൂപയുടെ സ്വർണ്ണം.
ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും, ആഭരണങ്ങളായും, നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
ചെങ്ങള സ്വദേശി കേമ്പല സിദ്ദിഖ്, കാഞ്ഞങ്ങാട് സ്വദേശി മാടമ്പിലാത്ത് ഇർഷാദ്, ചട്ടഞ്ചാൽ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ, പെരിയ സ്വദേശി മാണിമൂല അബ്ദുള്ള മുഹമ്മദ് റിയാസ് എന്നിവരാണ് കസ്റ്റംസിന്റെ വലയിലായത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ വികാസ്, സൂപ്രണ്ട്മാരായ വിപി ബേബി, പി സി ചാക്കോ,നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്. ഈ മാസം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയിട്ടുള്ളത്.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…