തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വിജിലന്‍സ് നല്‍കിയ അപേക്ഷയിലാണ് ഇബ്രഹാം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. വിവിധഘട്ടങ്ങളിലായാണ് വിജിലന്‍സ് കേസ് അന്വേഷിക്കുന്നത്.
കരാറുകാരന് ചട്ടങ്ങള്‍ ലംഘിച്ച് മുന്‍കൂറായി പണം അനുവദിച്ചു എന്ന കണ്ടെത്തലില്‍ നിന്നാണ് ഇബ്രാഹീം കുഞ്ഞിലേക്ക് അന്വേഷണം എത്തുന്നത്. ഇക്കാലയളവില്‍ മന്ത്രി സമ്പാദിച്ച സ്വത്തുകളുടെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
കൃത്യമായ തെളിവുകള്‍ ലഭിച്ചശേഷമാണ് മന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷിക്കാമെന്ന തീരുമാനത്തില്‍ വിജിലന്‍സ് എത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഇബ്രാഹീം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സ് സര്‍ക്കാറിന് കത്തയച്ചിരുന്നു.
മൊബലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ ഇടപെട്ടതില്‍ ഇബ്രാഹീം കുഞ്ഞിനെതിരെ കൃത്യമായ തെളിവുകള്‍ വിജിലന്‍സിന്റെ പക്കല്‍ ഉണ്ട്.
കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയും കരാറുകാരന്‍ സുമിത് ഗോയലിന്റെ ലാപ്‌ടോപ്പില്‍ ആര്‍ക്കൊക്കെ പണം നല്‍കിയതിന്റെ വിവരങ്ങളും ഉണ്ട്. സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലും സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലും അയച്ച് വിവരങ്ങള്‍ ഡീകോഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
ഇതില്‍ നിന്നൊക്കെ ലഭിച്ച വിവരങ്ങള്‍ ഇബ്രാഹീം കുഞ്ഞിനെതിരാണ്. ഇബ്രാഹീംകുഞ്ഞ് ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്നും സര്‍ക്കാറിന്റെ കരാര്‍ ലംഘിച്ച് പണം അനുവദിക്കാനുള്ള നോട്ട് കുറിച്ചത് ഇബ്രാഹീം കുഞ്ഞാണെന്നും വിജിലന്‍സ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…