തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ മന്ത്രിയ്ക്ക് നേരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല…
കൂടെക്കൂടെ പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പ്രതിച്ഛായ വര്‍ധിപ്പിക്കലാണ് മന്ത്രി ലക്ഷ്യമിടുന്നത് എന്ന് ചെന്നിത്തല ആരോപിച്ചു…!!
കൂടാതെ, ഒരു ദിവസം നിരവധി വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യമില്ലെന്നും ആരോഗമന്ത്രിക്കു “മീഡിയ മാനിയ”യാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
‘ദിവസം പല തവണ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. ഇതെന്തിനാണ്? ജനങ്ങളില്‍ അനാവശ്യ ഭീതി വളര്‍ത്തേണ്ട ആവശ്യമില്ല. ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധനകളില്ല. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം ഒരു ദിവസം നാലു പത്രസമ്മേളനം വീതം നടത്തി ഇമേജ് ബില്‍ഡിംഗിനുള്ള പരിപാടിയാണു നടത്തുന്നത്’, ചെന്നിത്തല പറഞ്ഞു.
എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കേണ്ട ഏക വേദി നിയമസഭയാണ്. കഴിഞ്ഞ ദിവസം അതു ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അതിനെതിരെ മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചാരണം നടത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ ദിവസം സഭയില്‍ നടന്ന സംഭവത്തിന്‍റെ വിഡിയോയിലെ പല ഭാഗങ്ങളും വെട്ടിയശേഷം അവര്‍ക്ക് ആവശ്യമുള്ളവ മാത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് എന്നും ചെന്നിത്തല പറഞ്ഞു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവെക്കുന്നതിനോട് യോജിപ്പില്ല എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തി…
മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…
കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…