ഇടുക്കി: രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായി സൂചന. നാല് പേരുടെ മൃതദേഹം ലഭിച്ചതായി ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു. പരിക്കേറ്റ 10 പേരെ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
നാല് പേരെ മണ്ണിനടയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്‌സും രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പെരിയവല പാലം താത്ക്കാലികമായി തുറന്നിട്ടുണ്ട്. വന്‍ദുരന്തമാണ് നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ ലയത്തില്‍ 80ഓളം ആളുകളുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
മൂന്നാറിലെ മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ ഒലിച്ചുപോയെന്നും നിരവധി പേരെ കാണാനില്ലെന്നും പഞ്ചായത്തംഗം ഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ഒലിച്ചുപോവുകയായിരുന്നു. 83 പേര്‍ താമസിച്ചിരുന്ന ലയത്തില്‍ പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. കെ.ഡി.എച്ച് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…