Categories: KeralaTop Stories

ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ 200 മീറ്റർ ദൂരപരിധി വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കോഴിക്കോട്: ജനവാസകേന്ദ്രത്തിൽ നിന്നുള്ള ക്വാറികളുടെ ദൂരപരിധി കുറയ്ക്കാൻ ക്വാറി ഉടമകൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ. ക്വാറി ഉടമകൾ നൽകിയ ഹർജിയിൽ 200 മീറ്റർ ദൂരപരിധി വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. സർക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളുടെ അകലം 50 മീറ്ററിൽ നിന്ന് 200 മീറ്റർ ആയി ഉയർത്തി കഴിഞ്ഞ മാസം 21ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരിന്നു. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ അവർക്കനുകൂലമായി സത്യവാങ്മൂലം നൽകി. ഇത് കണക്കിലെടുത്താണ് ഹൈക്കോടതി ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്തത്.

ഹരിത ട്രെബ്യൂണലിന്റെ ഉത്തരവ് സർക്കാരിന്റെ അഭിപ്രായം ചോദിച്ച ശേഷമല്ല. സർക്കാരിന്റെ സമിതികൾ പഠിച്ച ശേഷമാണ് 50 മീറ്റർ ദൂരപരിധി ഉത്തരവ് നിശ്ചയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സർക്കാരിന് വേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് ഹൈക്കോടതിയെ അറിയിച്ചത്. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലൈസൻസുള്ള ക്വാറികളിൽ ഭൂരിഭാഗവും 200 മീറ്റർ ദൂരപരിധിയിലല്ല എന്നതിനാൽ ക്വാറി ഉടമകൾക്ക് സഹായകരമാണ് സർക്കാർ നിലപാട്. പരാതിക്കാരല്ല ഹരിത ട്രൈബ്യൂണലിനെതിരെ സംസ്ഥാന സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ  ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്.

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

2 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

3 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

4 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

6 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

18 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

1 day ago