Kerala

മാസങ്ങളായി ശമ്പളമില്ല : കൂലിപ്പണി ചെയ്യുന്നതിനായി ജയ്ഹിന്ദ് ടിവി ക്യാമറമാൻ ലീവ് ചോദിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ഏതാനും മാസങ്ങളായി ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാരനായ ക്യാമറാമാന് ശമ്പളമില്ല . നിവൃത്തിയില്ലാതെ ഒരു രീതിയിലും ജീവിതം മുന്നോട്ട് പോവില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ക്യാമറമാൻ കമ്പനിയോട് കൂലിപ്പണി എടുക്കാൻ ലീവ് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ക്യാമറാമാന്റെ ലീവ് അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറലായി .

ശമ്പളമില്ലാതെ ജീവിതം വഴിമുട്ടിയപ്പോഴാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയർ ക്യാമറാമാൻ H R ഡിപ്പാർട്ട്മെന്റിലേക്ക് നിർബന്ധപൂർവ്വം ഇത്തരത്തിലൊരു എഴുത്ത് എഴുതേണ്ടി വന്നത്. എഴുത്തിൻറെ രത്നച്ചുരുക്കം ഇങ്ങനെയാണ്.

” ഞാന്‍ —-സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല.അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രയ്ക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ(തിങ്കള്‍-ശനി) കൂലിപ്പണി( പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു”.

കത്തിൻറെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടു കൂടി വലിയ ചർച്ചാവിഷയമാണ് ഇതിൻറെ പേരിൽ നടക്കുന്നത്. ഇതിനുമുൻപും ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാരെ ചൂഷണം ചെയ്തുവെന്ന് പരാതി ഉയർന്നുവന്നിരുന്നു. കൊറോണ കാലഘട്ടം ആയതോടുകൂടി ഇത്തരം കലാ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജീവിതം വളരെയധികം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റു മേഖലകൾ ഭാഗികം ആണെങ്കിലും പ്രവർത്തനം ആരംഭിച്ചത് കൊണ്ട് പലർക്കും അത്യാവശ്യത്തിന് ജീവിച്ചു പോകാനുള്ള ഉള്ള തുക ലഭിക്കാറുണ്ട് . എന്നാൽ കലാ മേഖല പൂർണമായി സ്തംഭനത്തിൽ ആയതിനാൽ മിക്ക കലാകാരന്മാർക്കും ജീവിതവൃത്തിക്ക് മറ്റ് ജോലികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

3 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

24 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

24 hours ago