ഓക് ലാന്‍ഡ്: ജസീന്ദ ആർഡെർന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റ് സർക്കാരിൽ മന്ത്രിയായി നിയമിതനായി ആദ്യത്തെ ഇന്ത്യക്കാരനായി കേരളത്തിലെ പ്രിയങ്ക രാധാകൃഷ്ണൻ. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്കാ രാധാകൃഷ്ണൻ. ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് രണ്ടാം തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്കയ്ക്ക് സന്നദ്ധ മേഖല, സാമൂഹ്യ വികസന, തൊഴിൽ സഹമന്ത്രി എന്നീ നിലകളിൽ ചുമതല നൽകി.
എറണാകുളത്തെ പരവൂരിൽ നിന്നുള്ള പ്രിയങ്ക രാമൻ രാധാകൃഷ്ണന്റെയും ഉഷയുടെയും മകളാണ്. ക്രൈസ്റ്റ് ചർച്ചിലെ ഐടി ഉദ്യോഗസ്ഥനായ റിച്ചാർഡ്സൺ ആണ് ഭർത്താവ്. പ്രിയങ്ക കഴിഞ്ഞ 14 വർഷമായി ലേബർ പാർട്ടിയിൽ സജീവമാണ്. സിംഗപ്പൂരിൽ നിന്നും ന്യൂസിലാന്റിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. അവൾ ന്യൂസിലാന്റിലെ ഒട്ടോറിയോവയിലാണ് പ്രിയങ്ക താമസിക്കുന്നത്.
120 സീറ്റുകളില്‍ 64 സീറ്റുകള്‍ സ്വന്തമാക്കി ന്യൂസിലന്റില്‍ രണ്ടാം തവണയും ജസീന്ത ആര്‍ഡേന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 49 ശതമാനം വോട്ടാണ് ജസീന്തയുടെ ലേബര്‍ പാര്‍ട്ടി നേടിയത്. 2017ല്‍ പ്രിയങ്ക എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…