തിരുവനന്തപുരം : കഴിഞ്ഞ ഏതാനും മാസങ്ങളായി ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാരനായ ക്യാമറാമാന് ശമ്പളമില്ല . നിവൃത്തിയില്ലാതെ ഒരു രീതിയിലും ജീവിതം മുന്നോട്ട് പോവില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ക്യാമറമാൻ കമ്പനിയോട് കൂലിപ്പണി എടുക്കാൻ ലീവ് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ ക്യാമറാമാന്റെ ലീവ് അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറലായി .
ശമ്പളമില്ലാതെ ജീവിതം വഴിമുട്ടിയപ്പോഴാണ് ജയ്ഹിന്ദ് ടിവിയുടെ സീനിയർ ക്യാമറാമാൻ H R ഡിപ്പാർട്ട്മെന്റിലേക്ക് നിർബന്ധപൂർവ്വം ഇത്തരത്തിലൊരു എഴുത്ത് എഴുതേണ്ടി വന്നത്. എഴുത്തിൻറെ രത്നച്ചുരുക്കം ഇങ്ങനെയാണ്.
” ഞാന്‍ —-സീനിയര്‍ ക്യാമറാമാന്‍. അമ്മയും ഭാര്യയും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഈ കഴിഞ്ഞ 60 ദിവസമായി ശമ്പളം കിട്ടാത്തതിനാല്‍ ഭക്ഷണം വാങ്ങാന്‍ പോയിട്ട് അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ കൂടി നിവൃത്തിയില്ല.അതിനോടൊപ്പം ഓഫീസില്‍ ഡ്യൂട്ടിക്ക് വരുന്നതിനായി യാത്രയ്ക്കുള്ള പെട്രോളിനും കൂടി ചേര്‍ത്ത് രൂപ കണ്ടെത്തുന്നതിനായി ഒരാഴ്ചത്തെ(തിങ്കള്‍-ശനി) കൂലിപ്പണി( പെയിന്റിങ്ങ്) ചെയ്യാന്‍ പോകാന്‍ ലീവ് അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു”.
കത്തിൻറെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടു കൂടി വലിയ ചർച്ചാവിഷയമാണ് ഇതിൻറെ പേരിൽ നടക്കുന്നത്. ഇതിനുമുൻപും ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാരെ ചൂഷണം ചെയ്തുവെന്ന് പരാതി ഉയർന്നുവന്നിരുന്നു. കൊറോണ കാലഘട്ടം ആയതോടുകൂടി ഇത്തരം കലാ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജീവിതം വളരെയധികം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റു മേഖലകൾ ഭാഗികം ആണെങ്കിലും പ്രവർത്തനം ആരംഭിച്ചത് കൊണ്ട് പലർക്കും അത്യാവശ്യത്തിന് ജീവിച്ചു പോകാനുള്ള ഉള്ള തുക ലഭിക്കാറുണ്ട് . എന്നാൽ കലാ മേഖല പൂർണമായി സ്തംഭനത്തിൽ ആയതിനാൽ മിക്ക കലാകാരന്മാർക്കും ജീവിതവൃത്തിക്ക് മറ്റ് ജോലികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…