Categories: Kerala

മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വാങ്ങിയ ടവലിന്റെ വില പുറത്ത് വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യക്തമായിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് വാങ്ങിയ ടവല്‍ ഒരെണ്ണം 750 രൂപ നിരക്കില്‍ നൂറെണ്ണമാണ് വാങ്ങിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് എടുത്തുകാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുകയും മന്ത്രിമാർക്ക് കൈ തുടയ്ക്കാൻ ടവൽ ഒന്നിന് 750 രൂപ നിരക്കിൽ നൂറെണ്ണം എഴുപത്തയ്യായിരം രൂപയ്ക്ക് ഈ ദുരിത കാലത്ത് വാങ്ങണമായിരുന്നോ? തൽക്കാലം ഉള്ളത് കഴുകി ഉപയോഗിക്കുന്നതായിരുന്നില്ലേ ഉചിതം..,എന്ന് ചോദിക്കുകയും ചെയ്തു.

എഴുപത്തയ്യായിരം മന്ത്രിമാർക്ക് ചെറുതായിരിക്കാം. എന്നാൽ ഒരു ചില്ലിക്കാശുപോലും വിലപ്പെട്ട കനിയായി കണക്കാക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ടീ നാട്ടിലെന്ന് നമ്മുടെ മന്ത്രിമാർ ഓർക്കേണ്ടതായിരുന്നു എന്നും കെ സുരേന്ദ്രന്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വെളിവാക്കുന്ന അനേകം നടപടികളിലൊന്നുമാത്രമാണിതെന്ന് കെ സുരേന്ദ്രന്‍ കുറ്റപെടുത്തുന്നു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

9 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

16 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

22 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago