തിരുവനന്തപുരം: സി എ ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിന് താക്കീതുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളിടത്തോളം അഴിമതി മൂടിവെക്കാനാവില്ല. പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനാണെന്നും കോഴിക്കോട്ടെ സ്വീകരണ യോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെയുള്ള സമരപ്രഖ്യാപനമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്വീകരണ യോഗത്തിലെ കെ സുരേന്ദ്രന്റെ പ്രസംഗം. സിഎ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ രാജ്യരക്ഷയെ ബാധിക്കുന്നതാണ്. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. നൂറുകണക്കിന് കോടി രൂപ ഒരു ഓഡിറ്റും ഇല്ലാതെ ചെലവഴിച്ചെന്നും മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. മോദിയും അമിത് ഷായുംകേന്ദ്രം ഭരിക്കുമ്പോൾ അഴിമതി മൂടിവെക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
സി എ എ വിരുദ്ധ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. കോഴിക്കോട് കടപ്പുറത്ത് ഷഹീൻ ബാഗ് സ്‌ക്വയർ എന്ന പേരിൽ സമരം നടത്തുന്നത് തീവ്രവാദികളാണ് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോർപ്പറേഷൻ അനുമതി നൽകാത്ത സമരപ്പന്തലിൽ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇനിയുള്ള സ്വീകരണങ്ങൾ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് ശേഷമായിരിക്കണമെന്നും കെ സുരേന്ദ്രൻ പ്രവർത്തകരോട് പറഞ്ഞു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…