കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍.ക ണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാവ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതികള്‍ പോലീസില്‍ പരാതിനല്കിയത്.
എന്നാല്‍ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശരണ്യ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ശരണ്യ പോലീസിനോട് പറഞ്ഞത്.
കുട്ടിയുടെ പിതാവ് പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു.കൊലപാതക കുറ്റം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്.
ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പോലീസിനോട് കുഞ്ഞിനെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിക്കുകയായിരുന്നു.പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഇയാള്‍ നിരവധി തവണ ശരണ്യയെ ഫോണ്‍ ചെയ്തിരുന്നു.അന്വേഷണസംഘം ഇവരുടെ ഫോണ്‍ കോളുകളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഒക്കെ പരിശോദിച്ചിരുന്നു.കുഞ്ഞിനെ കൊല്ലുന്നതിന് കാമുകന്‍ പ്രേരിപ്പിച്ചെന്നു ശരണ്യ പോലീസിന് മൊഴി നല്‍കിയതായി വിവരം ഉണ്ട്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…