gnn24x7

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍

0
232
gnn24x7

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകനും അറസ്റ്റില്‍.ക ണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെയാണ് വ്യാവ്യാഴാഴ്ച ഉച്ചയോടെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതികള്‍ പോലീസില്‍ പരാതിനല്കിയത്.

എന്നാല്‍ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശരണ്യ കുറ്റംസമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് ശരണ്യ പോലീസിനോട് പറഞ്ഞത്.

കുട്ടിയുടെ പിതാവ് പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു.കൊലപാതക കുറ്റം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്.

ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പോലീസിനോട് കുഞ്ഞിനെ കൊന്നത് താന്‍ തന്നെയാണെന്ന്  സമ്മതിക്കുകയായിരുന്നു.പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഇയാള്‍ നിരവധി തവണ ശരണ്യയെ ഫോണ്‍ ചെയ്തിരുന്നു.അന്വേഷണസംഘം ഇവരുടെ ഫോണ്‍ കോളുകളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഒക്കെ പരിശോദിച്ചിരുന്നു.കുഞ്ഞിനെ കൊല്ലുന്നതിന് കാമുകന്‍ പ്രേരിപ്പിച്ചെന്നു ശരണ്യ പോലീസിന് മൊഴി നല്‍കിയതായി വിവരം ഉണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here