കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞി ആണ് മരിച്ചത്.
ഇദ്ദേഹത്തെ ഇന്നലെ അത്യാസന്ന നിലയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി വെച്ച് ആംബുലന്‍സ് തടയുകയായിരുന്നു.
ഇതോടെ ഇവര്‍ തിരിച്ച് സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കാസര്‍കോട് നഗരത്തിലെ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
മരിച്ച പാത്തുഞ്ഞി കര്‍ണാടക സ്വദേശിയാണ്.ഇവരുടെ മകളെ കല്യാണം കഴിച്ചത് കേരള സ്വദേശിയാണ്.
മകളുടെ കൂടെയായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മംഗലാപുരത്തെ ആശുപത്രിയിലേക്ക് ഇവരുടെ വീട്ടില്‍ നിന്ന് 15 മിനിറ്റ് യാത്രയെ ഉണ്ടായിരുന്നൂള്ളൂ,.
നേരത്തെ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തുമിനാട്ടില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചിരുന്നു. അബ്ദുള്‍ ഹമീദ് എന്ന ആസ്മ രോഗിയാണ് മരണപ്പെട്ടത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…