തിരുവനന്തുപരം: സംസ്ഥാനത്തെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി അറിയിപ്പ് പുറത്തിറങ്ങി. ഇത് കുറച്ചെങ്കിലും ആളുകള്‍ക്ക് ആശ്വാസകരമാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം അല്‍പമെങ്കിലും ശുദ്ധവായു സ്വസിക്കുവാന്‍ ഇത്തിരി നേരമെങ്കിലും ബീച്ചിലേക്ക് ഇറങ്ങാമെന്നായത് വളരെ സന്തോഷമാണ് എന്നാണ് ചിലരുടെ പ്രതികരണം.
എന്നാല്‍ തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രാമയിരിക്കും ബീച്ചുകള്‍ തുറക്കുക. പൂര്‍ണ്ണമായും ഉടന്‍ തുറക്കുകയില്ലെന്നും ഭാഗീകമായായിരിക്കും ബീച്ച് പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചു. എന്നാല്‍ കോഴിക്കോട്, തലശ്ശേരി, തിരുവന്തപുരം കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ബീച്ചുകളെല്ലാം പൊതുവെ ആളുകള്‍ ധാരാളമായി ഒത്തുകൂടുന്ന കേന്ദ്രങ്ങളാണ്. അങ്ങിനെ നോക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകള്‍. അങ്ങിനെയാണെങ്കില്‍ ബീച്ചിലേക്കുള്ള പ്രവേശനം ചിലപ്പോള്‍ നിയന്ത്രിച്ചേക്കും.
ഹൗസ്‌ബോട്ടിങ്, വ്യക്തിഗത ബോട്ടുകള്‍, സാഹസിക ടൂറിസം പദ്ധതികള്‍ എന്നിവയെല്ലാം ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ടൂറിസം മേഖല കൂടുതല്‍ ഉണര്‍ന്നു വരുന്നതും ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന മറ്റു ഇതര വ്യവസായങ്ങളും വര്‍ദ്ധിക്കുന്നതിനാണ് കോവളം ഉള്‍പ്പെടെയുള്ള ടൂറിസം ബീച്ചുകളും മറ്റും തുറക്കാന്‍ തീരുമാനമായതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…