തിരുവനന്തപൂരം: ഗവർണർ ആരിഫ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രാജമലയിലെ പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം ഇരുവരും മൂന്നാറിലെത്തും എന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 9 മണിയോടെ ഇരുവരും തിരുവനന്തപുരത്തുനിന്നും പെട്ടിമുടിയിലേക്ക് പുറപ്പെടും എന്നാണ് സൂചന.
യാത്ര ചെയ്യാൻ അനുകൂല കാലവസ്ഥയാണോ എന്നുകൂടി പരിഗണിച്ചിട്ടാകും ഇരുവരും യാത്ര തുടങ്ങുന്നത്. ഒരുപക്ഷേ പ്രതികൂല കാലാവസ്ഥ ആണെങ്കിൽ യാത്ര മാറ്റിവയ്ക്കേണ്ടി വരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കരിപ്പൂരിലും മുഖ്യൻ ഗവർണർക്കൊപ്പമാണ് സന്ദർശനം നടത്തിയത്.
പെട്ടിമുടിയിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് ജോലി, വീട് , കുട്ടികളുടെ വിദ്യാഭ്യാസം എന്നവയടങ്ങുന്നതാകും പാക്കേജ്. കൂടാതെ ദുരന്തത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്നു നടക്കുന്ന സന്ദർശന വേളയിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ 5 ലക്ഷം രൂപ മരിച്ചവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി പെട്ടിമുടിയിൽ സന്ദർശനം നടത്താത്തത്തിൽ കടുത്ത വിമർശനങ്ങളുമായി ബിജെപിയും, കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ കാലാവസ്ഥാ പ്രശ്നമാണ് പെട്ടിമുടിയിലേക്ക് സന്ദർശനം നടത്താൻ വൈകുന്നതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…