കോട്ടയം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഗാനം പുറത്തിറങ്ങി. പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഗാനം റിലീസ് ചെയ്തു. കേരള കോൺഗ്രസിന്റെ ചരിത്രം ഉൾപ്പെടെ കോർത്തിണക്കിയ ഗാനം തിരഞ്ഞടുപ്പു പ്രവർത്തനത്തിന് ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകനായ അനീഷ് ആനിക്കാടാണ് ഗാന രചന നിർവഹിച്ചത്. പ്രവാസിയും കേരള കോൺഗ്രസ് നേതാവുമായ രാജു കുന്നക്കാട്ടാണ് ഗാനം നിർമിച്ചത്. വിജോ ജോസ് സംഗീത സംവിധാനം നിർവഹിച്ചു. ശ്രീജിത്ത് കെ.എസാണ് ഗാനം ആലപിച്ചത്. ഓർക്കസ്ട്രേഷൻ അനിറ്റ് പി.ജോയിയും എഡിറ്റിങ് നിഖിൽ മറ്റത്തിൽ മഠവും നിർവഹിച്ചു.
ഗാന റിലീസ് ചടങ്ങിൽ കേരള കോൺഗ്രസ് മീഡിയാ സെൽ കൺവീനർ വിജി. എം. തോമസ്,ഓഫീസ് ചാർജ്ജുള്ള ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല,കേരള കോൺഗ്രസ് മണ്ഡലം പള്ളിക്കത്തോട് മണ്ഡലം പ്രസിഡൻറ് ജെയിംസ് തടത്തിൽ, സുനിൽ കുന്നക്കാട്ട്, ഐവിൻ പൊന്നുംപുരയിടം, പഞ്ചായത്ത് അംഗം അനിൽ കുന്നക്കാട്ട്, ദേവസ്യ പുത്തൻപുരക്കൽ, ബിനോ തടത്തിൽ എന്നിവർ പങ്കെടുത്തു.
By Raju kunnakattu
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…