Categories: Kerala

ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക്

ഇടതു മുന്നണിയിലേക്ക് പോകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക് എത്തിയതായി സൂചന. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ സീറ്റുകളിൽ ധാരണയിലേക്ക് എത്തിയതായാണ് ജോസ് വിഭാഗം നൽകുന്ന സൂചന. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ സീറ്റുകൾ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ ഉണ്ടാകും എന്നും മാണി വിഭാഗം പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് എൽ ഡി എഫിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് സിപിഐ യുടെ മുതിർന്ന നേതാക്കൾ ന്യൂസ് 18 നോട് പറഞ്ഞു.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം ) മത്സരിച്ച 15 സീറ്റുകൾ

1.പാലാ (കോട്ടയം)
2.ചങ്ങനാശേരി (കോട്ടയം)
3.കാഞ്ഞിരപ്പള്ളി (കോട്ടയം)
4.കടുത്തുരുത്തി (കോട്ടയം)
5.ഏറ്റുമാനൂർ (കോട്ടയം)
6.പൂഞ്ഞാർ (കോട്ടയം)
7.തൊടുപുഴ (ഇടുക്കി)
8.ഇടുക്കി (ഇടുക്കി)
9.തിരുവല്ല (പത്തനംതിട്ട)
10.കുട്ടനാട് (ആലപ്പുഴ )
11.കോതമംഗലം (എറണാകുളം )
12.ഇരിങ്ങാലക്കുട (തൃശൂർ)
13.ആലത്തൂർ (പാലക്കാട് )
14.പേരാമ്പ്ര (കോഴിക്കോട് )
15.തളിപ്പറമ്പ് (കണ്ണൂർ )

ഇതിൽ ആറെണ്ണം ജയിച്ചു. ഒമ്പതിടത്ത് തോറ്റു.  ഏറ്റുമാനൂർ, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂർ, പേരാമ്പ്ര, തളിപ്പറമ്പ് എന്നീ സീറ്റുകളിൽ സിപിഎം ആണ് വിജയിച്ചത്. തിരുവല്ലയിൽ ജനതാദൾ, കുട്ടനാട്ടിൽ എൻ സി പി എന്നീ ഇടതു കക്ഷികൾ ജയിച്ചപ്പോൾ പൂഞ്ഞാർ പിസി ജോർജ് എല്ലാ മുന്നണികളെയും തോൽപ്പിച്ച് കൊണ്ടുപോയി.

ജയിച്ച സീറ്റുകളിൽ പാർട്ടിയുടെ ‘ ചങ്ക്’ എന്ന് പറയാവുന്ന പാലാ, ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വേണ്ടി എൻ സി പി നേടി. ശേഷിയ്ക്കുന്നത് അഞ്ച്. ഇതിൽ തൊടുപുഴയിൽ ജോസഫ്, ചങ്ങനാശേരിയിൽ സിഎഫ് തോമസ്, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്. മൂവരും ജോസ് പക്ഷത്തിന് എതിര്. ജോസിനൊപ്പമുള്ള റോഷി പരാജയപ്പെടുത്തിയത് ഇപ്പോൾ ജോസെഫിനൊപ്പമുള്ള ഫ്രാൻസിസ് ജോർജിനെയും എൻ. ജയരാജ് കാഞ്ഞിരപ്പള്ളിയിൽ പരാജയപ്പെടുത്തിയത് സിപിഐ യെയുമാണ്. കോട്ടയം ജില്ലയിൽ 9 സീറ്റിൽ 2 എണ്ണമാണ് സിപിഐയ്ക്ക് ഉള്ളത്. വർഷങ്ങളായി പരാജയമറിയാത്ത വൈക്കം ആണ് മറ്റേ സീറ്റ്.

ഇടുക്കി ജോസ് കെ മാണിക്ക് നൽകുന്നതിൽ തർക്കം ഒന്നുമുണ്ടാകില്ല. എന്നാൽ കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് സംബന്ധിച്ച് സി.പി.ഐയുമായി ധാരണയുണ്ടാക്കാനുള്ള അവസാന ശ്രമത്തിലാണ്. എന്നാൽ ഇത് സംബന്ധിച്ച് തങ്ങളുടെ പാർട്ടി കമ്മറ്റിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് സിപിഐ പറയുന്നു.

ഇടത്തോട്ട് വന്നാൽ ജോസിന് ഏതൊക്കെ കിട്ടും ?

കഴിഞ്ഞ തവണ മത്സരിച്ചതു പോലെ 15 സീറ്റുകൾ വേണം എന്നാണ് ജോസ് വിഭാഗത്തിന്റെ മനസിലിരുപ്പ്.എന്നാൽ അന്ന് മാണി വിഭാഗത്തിലെ 11 പേരും ജോസഫ് വിഭാഗത്തിലെ നാലു പേരുമാണ് മത്സരിച്ചത്. അതിനാൽ 10-12 സീറ്റ് വരെ എൽ എഫിലെത്തിയാൽ ജോസ് വിഭാഗത്തിന് ലഭിക്കാം.

സാധ്യതയുള്ള സീറ്റുകൾ

ചങ്ങനാശേരി (കോട്ടയം), കടുത്തുരുത്തി (കോട്ടയം), തൊടുപുഴ (ഇടുക്കി) ഇടുക്കി (ഇടുക്കി) സീറ്റുകൾക്കൊപ്പം പൂഞ്ഞാർ (കോട്ടയം) എന്നീ അഞ്ചു സീറ്റുകൾ ജോസ് മാണി വിഭാഗത്തിനു തർക്കമില്ലാതെ തന്നെ ലഭിക്കാം.

സിപിഎം നിലവിലെ തങ്ങളുടെ സിറ്റിങ് സീറ്റുകൾ പുതിയ പാർട്ടിക്ക് കൊടുക്കാൻ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ കുട്ടനാടിനൊപ്പം പാലായും വിട്ടുനൽകാൻ ആവില്ലെന്ന് എൻ സി പിയും തിരുവല്ല പറ്റില്ലെന്ന് ജനതാദളും ആവശ്യപ്പെട്ടേക്കാം.
എന്നാൽ അര നൂറ്റാണ്ടു കാലം കെഎം മാണി സ്വന്തമാക്കിയ പാലാ മണ്ഡലം നഷ്ടപ്പെടുത്തി മുന്നോട്ടു പോകുന്നത് ജോസ് വിഭാഗത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. അതു പോലെ തന്നെ കാഞ്ഞിരപ്പള്ളി നഷ്ടപ്പെടുത്താൻ ജയരാജിനും കഴിയില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇടതു മുന്നണി വിട്ടു വീഴ്ച ചെയ്യേണ്ടി വരും.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

4 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

21 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

22 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago