Categories: Kerala

കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ നിര്‍ണായക യോഗം ഇന്ന്

കോട്ടയം: രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും തിര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതിന് ശേഷമുള്ള  കേരള  കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്‍റെ  നിര്‍ണായക യോഗം ഇന്ന്…

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ  മുന്നണി മാറ്റ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെയാണ്  ഇന്ന് പാര്‍ട്ടിയുടെ നിര്‍ണായക യോഗം നടക്കുന്നത്. ഉച്ചയ്ക്ക് 2  മണിക്ക് കോട്ടയത്ത് വെച്ചാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കുക. 

UDFല്‍ തന്നെ തുടരുമോ അതോ LDFലേക്ക് പോകുമോ എന്ന് കാര്യവും ഇന്ന് യോഗ൦  ചര്‍ച്ചചെയ്യും. പാര്‍ട്ടിയുടെ ഭാവി നിലപാടുകളും യോഗത്തില്‍ ചര്‍ച്ചചെയ്യും.  തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെയാണ് ചര്‍ച്ച നടക്കുന്നതെന്നതും യോഗത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും കൈയില്‍ വന്നതോടെ പല നിര്‍ണ്ണായക തീരുമാനങ്ങളും ജോസ് കെ മാണി ഇതിനോടകം കൈക്കൊണ്ടിരുന്നു. 

രണ്ടില ചിഹ്നവും പാര്‍ട്ടിയുടെ പേരും  ജോസ് കെ. മാണിയ്ക്ക് ലഭിച്ചതോടെ UDF നിലപാട് മയപ്പെടുത്തിയിരുന്നു.   ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്‌ നേതൃത്വം തുടര്‍ന്നെങ്കിലും അതിനെ പി. ജെ. ജോസഫ് ശക്തമായി എതിര്‍ക്കുക യായിരുന്നു.

അതേസമയം, UDF വിട്ടാല്‍ ജോസ് കെ. മാണി വിഭാഗം തെരുവിലായി പോകില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ജോസ് കെ. മാണി ആദ്യം നിലപാട് സ്വീകരിക്കട്ടെ. അതിന് ശേഷം അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞിരുന്നു. കൂടാതെ, ജോസ് കെ. മാണി വിഭാഗത്തിന് നേര്‍ക്ക്‌   സി.പി.ഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍, കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് ഇന്നത്തെ  യോഗമെന്നാണ് വിലയിരുത്തല്‍.   തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍ ജോസ് കെ മാണി സ്വീകരിക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല…

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

1 hour ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

2 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

4 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

4 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

4 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

5 hours ago