കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,691 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,17,548 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2820 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 257 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും 5309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2796 പേര്‍ രോഗമുക്തി നേടി.
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…