Categories: KeralaTop News

സം​സ്ഥാ​ന​ത്ത് രണ്ടുപേർ കൂടി​ കോ​വി​ഡ്​ ബാധിച്ചു മരിച്ചു

കോഴിക്കോട് കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളാണ് (64) കോവിഡ് ബാധിച്ച് മരിച്ചത്. രക്തസമ്മർദം, പ്രമേഹം എന്നിവക്ക് ചികിത്സ തേടിയാണ് ബാഫഖി തങ്ങളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് ആന്‍റിജൻ പരിശോധന നടത്തിയത്.

കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുസ് ലിം ലീഗ് സ്ഥാപകാംഗമായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരി പുത്രനാണ്.

വയനാട് നെല്ലിയമ്പം മൈതാനികുന്ന് സ്വദേശി അവറാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അർബുദ രോഗത്തെ തുടർന്ന് അവശതയിലായിരുന്ന അവറാന് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വൈറസ് ബാധ പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കബറടക്കം നെല്ലിയമ്പം ജുമാ മസ്ജിദിൽ കോവിഡ് മാർഗനിർദേശ പ്രകാരം നടക്കും.

Newsdesk

Recent Posts

അയർലണ്ടിൽ വൈദ്യുതി നിരക്ക് വീണ്ടും ഉയരും; സെപ്റ്റംബറിൽ Pinergy 7.6% വർധന പ്രഖ്യാപിച്ചു

അയർലണ്ടിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ വീണ്ടും വർധന. സെപ്റ്റംബർ 14 മുതൽ വൈദ്യുതി നിരക്ക് 7.6% ഉയർത്തുമെന്ന് Pinergy പ്രഖ്യാപിച്ചു.…

1 hour ago

നീലക്കണ്ണകളുള്ളൊരു വെൺമേഘപക്ഷി… ലോ ആൻ്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി.... വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ…

2 hours ago

ജീവിതച്ചെലവ് കുറയുന്നില്ല; അയർലണ്ടിൽ വൈദ്യുതി-വാടക നിരക്കുകൾ ഉയരുന്നു

വൈദ്യുതി നിരക്കുകളിലെയും വാടകയിലെയും വർധനയ്ക്കൊപ്പം ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുത്തനെ ഉയർന്നതും അയർലണ്ടിലെ കുടുംബങ്ങളുടെ ജീവിതച്ചെലവ് സമ്മർദം വർധിപ്പിക്കുന്നു.…

4 hours ago

ജൂലൈയിലെ പണപ്പെരുപ്പം 3.4%; വൈദ്യുതി, ഭവന ചെലവുകൾ ഉയർന്നു

അയർലണ്ടിലെ വാർഷിക ഉപഭോക്തൃ വിലപ്പണപ്പെരുപ്പം ജൂലൈയിലും 3.4 ശതമാനത്തിൽ തുടർന്നതായി Central Statistics Office (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ.…

1 day ago

ഡൽഹി വിമാനത്തിലുണ്ടായ അപകടം; സുപ്രധാന നടപടിയുമായി എയർ ഇന്ത്യ

ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും…

1 day ago

AI മ്യൂസിക് തിരിച്ചറിയൽ ബാഡ്ജുമായി Spotify; സെപ്റ്റംബറിൽ പുതിയ സംവിധാനം

AI ഉപയോഗിച്ച് സൃഷ്ടിക്കുന്ന സംഗീതവും യഥാർഥ കലാകാരന്മാരുടെ സംഗീതവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി Spotify. സെപ്റ്റംബർ മധ്യത്തോടെ…

1 day ago