Categories: KeralaTop News

കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് COVID-19സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് COVID-19സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 

ഇന്ന് COVID-19  സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 859, എറണാകുളം 499, കോഴിക്കോട് 522, മലപ്പുറം 465, തൃശൂര്‍ 319, കൊല്ലം 306, പാലക്കാട് 266, കോട്ടയം 262, കണ്ണൂര്‍ 220, ആലപ്പുഴ 210, കാസര്‍ഗോഡ് 197, പത്തനംതിട്ട 153, വയനാട് 89, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,179 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,96,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,918 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3154 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,27,374 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,841 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Newsdesk

Recent Posts

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

4 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

6 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

8 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

1 day ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

1 day ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

1 day ago