Categories: KeralaTop News

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ കോവിഡ് ബാധയില്‍  ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കുമായി കേരളം. ഇന്ന് 3,082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

ജില്ല അടിസ്ഥാനമാക്കിയുള്ള രോഗ സ്ഥിരീകരണം ഇപ്രകാരമാണ്. 

തിരുവനന്തപുരം  528, മലപ്പുറം  324, കൊല്ലം 328, എറണാകുളം  281, കോഴിക്കോട് 264, ആലപ്പുഴ 221,  കാസര്‍ഗോഡ്  218,  കണ്ണൂര്‍ 200, കോട്ടയം 195, തൃശൂര്‍ 169, പാലക്കാട് 162,  പത്തനംതിട്ട 113, വയനാട് 40, ഇടുക്കി 39.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 347 ആയി. 
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Newsdesk

Recent Posts

അയർലണ്ടിൽ സ്കൂൾ ബസ് നിരക്ക് കുത്തനെ ഉയരും; സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി €350!

അയർലണ്ടിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്രാനിരക്ക് 250 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2027…

59 mins ago

മോട്ടോർവേയിലെ ‘റോങ് വേ’ ഡ്രൈവിങിന് പൂട്ടിടാൻ നീക്കം; റോഡ് നിയമലംഘകർക്ക് 14 വർഷം വരെ തടവുശിക്ഷ പരിഗണിച്ച് ഗതാഗത സമിതി

അയർലണ്ടിൽ മോട്ടോർവേകളിൽ എതിർദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത ജയിൽശിക്ഷകൾ ഏർപ്പെടുത്തണമെന്ന് ഒയിറിയാക്റ്റസ് (Oireachtas) ഗതാഗത സമിതി. ഇത്തരം അപകടകരമായ ഡ്രൈവിങ്…

4 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ഡബ്ലിനിൽ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ സംഗീതത്തിന്റെ ഒരേ നാദധാരയിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ…

5 hours ago

തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം രാജു കുന്നക്കാട്ടിനും ജോസ് കുമ്പിളുവേലിക്കും.

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…

8 hours ago

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…

24 hours ago

ഇൽഹാൻ ഉമറിന്റെ കോടതിയേതര വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…

1 day ago