തിരുവനന്തപുരം: കൊവിഡിന്റെ പ്രതിസന്ധി കാരണം കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊവിഡിനു മുന്‍പ് തന്നെ 2400 കോടിയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിക്കുകയാണെങ്കില്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന. ഇന്ത്യയിലെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനം കേരളത്തിലേക്കാണ്.
2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42535 കോടിയായിരുന്നു. 2012-18 കാലത്ത് 2,11,784 കോടിയും 1016-17 കാലത്ത് 2,38085 കോടിയുമായിരുന്നു. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വര്‍ഷം എത്തിയത് 2,40000 കോടി രൂപയാണ്.
ഈ വര്‍ഷം 2,60000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കൊവിഡിനു മുമ്പേ തന്നെ ഇതില്‍ തിരിച്ചടി നേരിട്ടിരുന്നു. ജനുവരി-ഫെബ്രുവരി മാസത്തില്‍ തന്നെ 2400 കോടി രൂപ കുറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍, മാസത്തെ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. ഒരു ലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്.
സൗദി അറേബ്യയില്‍ നിന്ന് 39 ശതമാനവും യു.എ.ഇയില്‍ നിന്ന് 23 ശതമാനവും ഒമാനില്‍ നിന്ന് നാല് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്.
കേരള കുടിയേറ്റ സര്‍വ്വേ 2018 കണക്കു പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൊവിഡ് പ്രതിസന്ധിയില്‍ മടങ്ങി നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് 4,42000 പേരാണ്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…