ആലപ്പുഴ: മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. കായംകുളം എം.എസ്.എം കോളേജിലെ അധ്യാപിക അനുവാണ് 38 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചതായി പൊലീസിനെ അറിയിച്ചത്.
കേരള സർവകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്‌സി രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. ലോക്ഡൗണായതിനാൽ അധ്യാപകർ വീട്ടിലാണ് മൂല്യനിർണയം നടത്തുന്നത്. വീട്ടിൽ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതിനിടയിൽ ആഹാരം കഴിക്കാനായി മുറിവിട്ട് പോയി. അപ്പോഴാണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നാണ് അധ്യാപിക പറയുന്നത്.
കായംകുളം പോലീസ് കേസെടുത്ത് സ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെന്നും അവരുടെ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കാരണം അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാർഥികൾക്കായി അടിയന്തരമായി പുനർപരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. മറ്റുള്ളവർക്കൊപ്പംതന്നെ ഇവരുടെയും ഫലപ്രഖ്യാപനവുമുണ്ടാകും.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…