തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് ഉടന്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൗസ് സര്‍ജന്‍സി കഴിഞ്ഞവര്‍ക്ക് സ്ഥാപനത്തില്‍ ഡ്യൂട്ടിയില്‍ ചേരുന്ന തീയതി മുതല്‍ 90 ദിവസത്തേക്കാണ് നിയമനം അനുവദിക്കുന്നത്.
കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുമ്പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല മഴക്കാലം വരുന്നതിനാല്‍ പകര്‍ച്ചവ്യാധികളുണ്ടാകാനും സാധ്യതയുണ്ട്. കോവിഡ് പ്രതിരോധത്തിനോടൊപ്പം നിരവധി പേര്‍ക്ക് ഒരേ സമയം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. മാത്രമല്ല നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടത്ര ശ്രദ്ധയും നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെ താഴെത്തട്ടിലുള്ള ആശുപത്രികളെ ശക്തിപ്പടുത്തണം. ഇത് മുന്നില്‍ കണ്ടാണ് ഇത്രയേറെ ഡോക്ടര്‍മാരെ 3 മാസക്കാലയളവിലേക്ക് നിയമിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…