കൊച്ചി: വഴിയോരത്ത് ബിരിയാണി വില്‍പന നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനയ്ക്കും സുഹൃത്തുക്കള്‍ക്കും സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം.”ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്താണ് ജീവിക്കുന്നത്. എന്നാൽ അതിനും ചിലർ സമ്മതിക്കുന്നില്ല” കണ്ണീരോടെ സജ്ന ഷാജി ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞു പറയുന്നു.
ഫുഡ് ആൻഡ് സേഫ്റ്റിയിൽ നിന്ന് ലൈസൻസ് എടുത്തിട്ടാണ് സജ്ന ബിരിയാണി വിൽപ്പന നടത്തുന്നത്. സജ്‌ന ബിരിയാണി വില്പന നടത്തുന്നതിന് അടുത്തായി ബിരിയാണി കച്ചവടം നടത്തുന്ന ചിലർ തന്റെ കച്ചവടത്തെ തടസപെടുത്തുന്നെന്ന് സജ്ന പറയുന്നു.
ഇവരുടെ നിർദ്ദേശപ്രകാരം ഫുഡ് ഇൻസ്പെക്ടർ എന്ന വ്യാജേന ചിലർ എത്തി കസ്റ്റമേഴ്സിന് മുന്നിൽ വെച്ച് തന്നെ അധിക്ഷേപിക്കുകയും ചെയ്തു എന്ന് സജ്‌ന പറയുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സജനയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടിണ്ട്. ജയസൂര്യ നസ്രിയ എന്നീ പ്രമുഖ താരങ്ങൾ ആണ് സജ്നക്കു സഹായവുമായി എത്തിയത്. കൂടാതെ അക്രമികൾക്ക് എതിരെ നടപടിയെടുക്കുന്നതിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ അറിയിച്ചു.. സജനയെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…