Categories: Kerala

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു

കോഴിക്കോട്: നാല് ദിനരാത്രങ്ങള്‍ കോഴിക്കോടിനെ സാഹിത്യ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സജീവമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു. വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫെസ്റ്റിവല്‍ വേറിട്ട വിഷയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.

ഞായറ്ഴ്ച്ച  വൈകിട്ട് നടന്ന സമാപന സമ്മേളനം ജെ.സി.ബി പുരസ്‌കാര ജേതാവും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനുമായ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.എ.പ്രദീപ്കുമാര്‍ എം.എല്‍.എ.അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2020 കെ.എല്‍.എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു.

2021ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍ നടത്തി.ബാബു പറശ്ശേരി,എം.രാധാകൃഷ്ണന്‍,ബാബുരാജ്, തോമസ് മാത്യു,വി.വേണു ഐഎഎസ്,പി. ബാലകിരണ്‍ ഐഎഎസ്,എ.വി.ജോര്‍ജ്ജ് ഐപിഎസ്,അശ്വിനി പ്രതാപ്,ഷാജഹാന്‍ മാടമ്പാട് എന്നിവര്‍ പ്രഭാഷണം നടത്തി.

റിയാസ് കോമു,Ar. വിനോദ് സിറിയക്, ഹെമാലി സോധി,എ.കെ.അബ്ദുല്‍ ഹക്കീം,കെ.വി.ശശി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2021ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്നതാണ്.

Newsdesk

Recent Posts

മൈൻഡിന് പുതിയ നേതൃത്വം

ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട്  സിജു ജോസ് തുടരും.…

2 hours ago

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

15 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

17 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

19 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

1 day ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago