Categories: Kerala

കോട്ടയം കോവിഡ് മുക്തം; ഇടുക്കി സ്വദേശി ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രി വിട്ടു

കോട്ടയം: കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ കൂടി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി. പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിലാണ് ഇവരെ ഇന്നലെ(മേയ് ആറ്) ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇടുക്കി സ്വദേശിയായ യുവാവും രോഗം മാറിയതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി.

ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25), വടയാര്‍ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി(33),ഡല്‍ഹിയില്‍നിന്നും റോഡ് മാര്‍ഗം കോട്ടയത്തേക്കു വരുമ്പോള്‍ ഇടുക്കിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിനി(65), വെള്ളൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ റെയില്‍വേ ജീവനക്കാരന്‍(56) എന്നിവരാണ് ആശുപത്രി വിട്ടത്.

വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെ ജില്ലയില്‍ 20 പേര്‍ രോഗമുക്തരായി. ഏറ്റവുമൊടുവില്‍ പരിശോധാന ഫലം പോസിറ്റീവായത് ഏപ്രില്‍ 27നാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 552 പേരും സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയില്‍ ഉള്‍പ്പെട്ട 599 പേരും ഇപ്പോള്‍ ക്വാറന്റയനില്‍ കഴിയുന്നുണ്ട്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

19 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago