Kerala

സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി.ജലീൽ. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീൽ പറഞ്ഞു. ആദ്യം മുതൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. കള്ളക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഇതോടെ അപ്രസക്തമായെന്നും ജലീൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സത്യവാങ്മൂലത്തിലെ ആരോപണങ്ങളോട് ജലീൽ പ്രതികരിച്ചത്.

യുഎഇ ഭരണാധികാരിക്ക് ഒന്നിനു വേണ്ടിയും കത്തയച്ചിട്ടില്ല. യുഎഇ കോൺസൽ ജനറലുമായി ബിസിനസിനും ശ്രമിച്ചിട്ടില്ല. ഗൾഫിലോ നാട്ടിലോ ബിസിനസോ ബിസിനസ് പങ്കാളിത്തമോ ഇല്ല. ജീവിതത്തിൽ ഒരു ചെറിയ കാലത്തൊഴികെ ബിസിനസ് ഇടപാട് നടത്തിയിട്ടില്ല. യൂത്ത് ലീഗ് ഭാരവാഹി ആയിരിക്കെ ഒരു ട്രാവൽ ഏജൻസി നടത്തിയിരുന്നു” – ജലീൽ പറഞ്ഞു.

“നികുതി അടയ്ക്കാത്ത ഒരു രൂപപോലും എന്റെ കൈവശമില്ല. ബാങ്ക് അക്കൗണ്ട് പരിശോധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഇതു പണ്ടേ ബോധ്യപ്പെട്ടതാണ്. എല്ലാവരും സ്വപ്നയെപ്പോലെ തനിക്ക് എന്തുകിട്ടും എന്നു ചിന്തിക്കുന്നവരല്ല. അവിഹിത സമ്പാദ്യമോ ബിസിനസ് വിഹിതമോ ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെയാവില്ല ജീവിക്കുക” – ജലീൽ പറഞ്ഞു.അതേസമയം, മാധ്യമം പത്രത്തിനെതിരെ കോൺസൽ ജനറലിന് കത്തുകൊടുത്തിട്ടുണ്ടെന്ന് ജലീൽ സ്ഥിരീകരിച്ചു.

“മാധ്യമം പ്രതത്തിന്റെ കോവിഡ് റിപ്പോർട്ടിങ്ങിലെ പ്രശ്നങ്ങളാണ് കത്തിലൂടെ കോൺസൽ ജനറലിനെ അറിയിച്ചത്. ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടാണ് കത്തയച്ചത്. കോൺസൽ ജനറലിന്റെ പിഎ ആയ സ്വപ്ന വഴി പഴ്സനൽ ഐഡിയിൽനിന്ന് ഇ-മെയിലാണ് അയച്ചത്. അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്. രേഖകളിൽ അതാണ് എന്റെ പേര്. ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടെങ്കിലും എന്താണ് പ്രശ്നം? പ്രോട്ടോക്കോൾ പ്രശ്നമുണ്ടെങ്കിലും ചൂണ്ടിക്കാട്ടേണ്ടത് സ്വപ്നയല്ലേ? ഒരു യുഡിഎഫ് എംപിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്” – ജലീൽ വിശദീകരിച്ചു.

ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ രഹസ്യ ചർച്ചകൾ നടത്തി. എല്ലാറ്റിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് ജലീൽ കോൺസൽ ജനറലിന് ഉറപ്പു നൽകിയെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞതായും മാധ്യമം പത്രത്ത യുഎഇയിൽ നിരോധിക്കാൻ ജലീൽ കോൺസുലേറ്റ് ജനറൽ വഴി ശ്രമിച്ചതായും സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മറുപടിയുമായി ജലീൽ രംഗത്തെത്തിയത്.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

6 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

9 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

9 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

9 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

17 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago