Categories: Kerala

ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെയാണ് ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ലൈഫ് മിഷന്‍ കേസിലെ സി.ബി. ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നും അതിനാല്‍ സര്‍ക്കാരിന് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സി.ബി.ഐ പറയുന്നു.

യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കണമെന്നും സി.ബി.ഐ നിര്‍ദേശിക്കുന്നു.

കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് സി.ബി.ഐ സംഘത്തിന് നിര്‍ദേശം ലഭിച്ചിരുന്നു. ലൈഫ് മിഷനിലെ കോഴ ഇടപാട് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട വിജിലന്‍സ് അന്വേഷണം കൂടി നടക്കുന്ന സാഹചര്യത്തിലാണ് സി.ബി.ഐ സംഘത്തിന് ഉന്നതതല നിര്‍ദേശം ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ബില്‍ഡേഴ്‌സ് എം.ഡി സന്തോഷ് ഈപ്പന്‍ ഒന്നാം പ്രതിയെന്ന് സി.ബി.ഐ വെള്ളിയാഴ്ച തന്നെ അറിയിച്ചിരുന്നു.

അതേ സമയം സി.ബി.ഐയുടെ കേസില്‍ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെയും തദ്ദേശവകുപ്പ് മന്ത്രിയെയും സി.ബി.ഐ ചോദ്യം ചെയ്യുന്ന അവസ്ഥയായെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയും ക്രമക്കേടും പകല്‍പോലെ വ്യക്തമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചതെന്നും സി.പി.ഐ.എം പറഞ്ഞു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

19 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

21 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

24 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago