Categories: Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക് ഡൗണിന് എതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്. ഇനിയൊരു ലോക്ക് ഡൗണ്‍ കൂടി വരുന്നതോടെ നിത്യവരുമാനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഈ അഭിപ്രായം കൂടി കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

അതേസമയം രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.

അതേസമയം കണ്ടെയ്‌മെന്റ് സോണുകളില്‍ അടക്കം കടകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും തീരുമാനമെടുക്കാം. ഓരോ ജില്ലയിലേയും പ്രത്യേക പരിതസ്ഥിതികള്‍ പരിഗണിച്ചായിരിക്കണം തീരുമാനമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കാനായിട്ടായിരുന്നു ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

പൂര്‍ണമായ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. നിലവില്‍ ഫലപ്രദമായ മറ്റുനടപടികളെ കുറിച്ചാണ് യോഗം തീരുമാനമെടുത്തത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത്. രാവിലെ 10നാണ് യോഗം ആരംഭിച്ചത്. മന്ത്രിമാര്‍ ഓഫീസുകളിലും വീടുകളിലും ഇരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്.


Newsdesk

Recent Posts

ഹോളിവുഡ് താരം ബ്ലെയ്ക്ക് ഗാരറ്റ് അന്തരിച്ചു; മരണകാരണം ഇനിയും അവ്യക്തം

പ്രശസ്തമായ 'How To Eat Fried Worms' (2006) എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മുൻ ബാലതാരം…

3 hours ago

റൊണാൾഡ് ഹീത്തിന്റെ വധശിക്ഷ നടപ്പിലാക്കി; ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷ

ഫ്ലോറിഡ: 37 വർഷങ്ങൾക്ക് മുൻപ് ഗെയ്‌നെസ്‌വില്ലിൽ വെച്ച് ഒരു സെയിൽസ്മാനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട റൊണാൾഡ് ഹീത്തിന്റെ (65) വധശിക്ഷ…

3 hours ago

12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ

ബർമിംഗ്ഹാം:12 വയസ്സുകാരൻ ലിയോ റോസിനെ ക്രൂരമായി കൊലപ്പെടുത്തിയ 15-കാരനായ പ്രതിക്ക്‌ 13 വർഷത്തെ തടവുശിക്ഷ വിധിച്ചു.നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര്…

3 hours ago

അലബാമയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; തൊഴിലുടമ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

അലബാമ: അമേരിക്കയിലെ അലബാമയിൽ ഒരു വീട്ടിലെ രക്തക്കറയും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും അവശേഷിപ്പിച്ച് അമ്മയെയും രണ്ട് മക്കളെയും കാണാതായി. ജനുവരി…

3 hours ago

അമേരിക്കയിൽ രണ്ടായിരത്തോളം ട്രക്കുകൾ നിരത്തിൽ നിന്ന് നീക്കം ചെയ്തു; ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടി

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ നിരത്തുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വൻ പരിശോധനയിൽ രണ്ടായിരത്തോളം യോഗ്യതയില്ലാത്ത ട്രക്ക്…

4 hours ago

നികുതി റിട്ടേൺ ഫയൽ ചെയുന്ന PayPal, Venmo ഉപയോക്താക്കൾക്ക് IRSന്റെ ജാഗ്രതാ നിർദ്ദേശം

വാഷിംഗ്‌ടൺ ഡി സി :2025-ൽ PayPal, Venmo, CashApp തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾ വഴി പണമിടപാടുകൾ നടത്തിയവർക്ക് അമേരിക്കൻ നികുതി…

4 hours ago