gnn24x7

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം

0
148
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക് ഡൗണിന് എതിരായ നിലപാടായിരുന്നു കൈക്കൊണ്ടത്. ഇനിയൊരു ലോക്ക് ഡൗണ്‍ കൂടി വരുന്നതോടെ നിത്യവരുമാനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഈ അഭിപ്രായം കൂടി കണക്കിലെടുത്താണ് ലോക്ക് ഡൗണ്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.

അതേസമയം രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.

അതേസമയം കണ്ടെയ്‌മെന്റ് സോണുകളില്‍ അടക്കം കടകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും തീരുമാനമെടുക്കാം. ഓരോ ജില്ലയിലേയും പ്രത്യേക പരിതസ്ഥിതികള്‍ പരിഗണിച്ചായിരിക്കണം തീരുമാനമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കാനായിട്ടായിരുന്നു ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

പൂര്‍ണമായ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. നിലവില്‍ ഫലപ്രദമായ മറ്റുനടപടികളെ കുറിച്ചാണ് യോഗം തീരുമാനമെടുത്തത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത്. രാവിലെ 10നാണ് യോഗം ആരംഭിച്ചത്. മന്ത്രിമാര്‍ ഓഫീസുകളിലും വീടുകളിലും ഇരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here