തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ലോക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇനി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്.
അവശ്യ സേവനങ്ങള്‍ക്കാണ് പാസ്സ് നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പാസ് കാണിച്ചാല്‍ മതിയാകും. ജില്ലാ പോലീസ് മേധാവികളുടെ കൈയില്‍ നിന്നാണ് പാസ് ലഭിക്കുക. വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
പുറത്തിറങ്ങുന്ന ആളുകള്‍ എവിടേക്കാണ് പോകുന്നതെന്ന് ഡിക്ലറേഷന്‍ നല്‍കണം. ലോക്ഡൗണ്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും പരമാവധി ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ആവശ്യമുള്ള സമയത്ത് മരുന്നോ പാലോ പോലുള്ളവ വാങ്ങാന്‍ മാത്രമേ പുറത്തിറങ്ങാവൂ. ഓട്ടോയും ടാക്‌സിയും അത്യാവശ്യത്തിന് വേണ്ടി മാത്രമാണ്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹ വ്യാപനം നടക്കുന്നതിന് വേണ്ടിയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…