gnn24x7

കൊവിഡ് 19; പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്

0
221
gnn24x7

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ലോക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇനി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്.

അവശ്യ സേവനങ്ങള്‍ക്കാണ് പാസ്സ് നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പാസ് കാണിച്ചാല്‍ മതിയാകും. ജില്ലാ പോലീസ് മേധാവികളുടെ കൈയില്‍ നിന്നാണ് പാസ് ലഭിക്കുക. വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

പുറത്തിറങ്ങുന്ന ആളുകള്‍ എവിടേക്കാണ് പോകുന്നതെന്ന് ഡിക്ലറേഷന്‍ നല്‍കണം. ലോക്ഡൗണ്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്നും പരമാവധി ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ആവശ്യമുള്ള സമയത്ത് മരുന്നോ പാലോ പോലുള്ളവ വാങ്ങാന്‍ മാത്രമേ പുറത്തിറങ്ങാവൂ. ഓട്ടോയും ടാക്‌സിയും അത്യാവശ്യത്തിന് വേണ്ടി മാത്രമാണ്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സമൂഹ വ്യാപനം നടക്കുന്നതിന് വേണ്ടിയാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here