മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തെത്തിയ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് രാവിലെ 61 വയസുള്ള മഞ്ചേരി സ്വദേശി ഹംസക്കോയ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 21ാം തിയതി മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം മലപ്പുറത്ത് എത്തിയവരാണ് ഇവര്‍. വീട്ടില്‍ ക്വാറന്റീന്‍ കഴിഞ്ഞ ഇവരെ രോഗ ലക്ഷണം കണ്ടുതുടങ്ങിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം മരണപ്പെട്ട ഹംസക്കോയയ്ക്ക് ഹൃദയസംബന്ധമായ രോഗം ഉണ്ടായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…