കോട്ടയം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പരിശോധന ഫലം നെഗറ്റീവ്. പായിപ്പാട് സ്വദേശി കൃഷ്ണപ്രിയയാണ് കഴിഞ്ഞ ദിവസം നീരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്തത്. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു കൃഷ്ണപ്രിയ.
ഇന്നലെ രാത്രിയോടെയാണ് കൃഷ്ണപ്രിയയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആറ് ദിവസം മുന്‍പാണ് റഷ്യയില്‍ നിന്നെത്തിയത്.
നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിനായി വീട്ടിലുള്ളവര്‍ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ കൃഷ്ണപ്രിയയുമായി ഫോണില്‍ സംസാരിച്ചിരുന്ന വീട്ടുകാര്‍ പിന്നീട് വൈകീട്ടോടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് അന്വേഷിച്ചെത്തിയത്.
അതേസമയം കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൊവിഡ് നിരീക്ഷണത്തിലിരുന്നതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. മുറിയിലുണ്ടായിരുന്ന കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്ടോപും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…