എലത്തൂര്‍ : കോഴിക്കോട് എലത്തൂരിലെ വീട്ടിലെ കിടക്ക കത്തി പുക ശ്വസിച്ച് വ്യാപാരി മരിച്ച നിലയില്‍. മക്കട ശശീന്ദ്ര ബാങ്കിന് സമീപം തെക്കന്‍ താഴത്ത് സോഫിയ സാജിദ് ആണ് മരിച്ചത്. 47 വയസ്സ് ഉണ്ടായിരുന്നു. കിടക്ക കത്തി ഉയര്‍ന്ന പുകയില്‍ നിന്നുണ്ടായ ശ്വാസതടസ്സം ആയിരിക്കും മരണകാരണമെന്ന് പോലീസ് കണ്ടെത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. സിഗരറ്റ് കുറ്റിയില്‍ നിന്ന് കിടക്കയിലേക്ക് പടര്‍ന്ന തീ അന്തരീക്ഷത്തില്‍ ശ്വാസ തടസ്സം സൃഷ്ടിക്കുകയും ചെയ്തതോടുകൂടിയാണ് വ്യാപാരി മരണപ്പെട്ടത്. കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് പുക വരുന്നത് കണ്ടാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നുകയും മുറി തള്ളിത്തുറന്ന് കയറിയപ്പോള്‍ നിലത്തു വീണു കിടക്കുന്ന നിലയില്‍ യുവാവിനെ കണ്ടെത്തുകയും ചെയ്തത്.
തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ജനാല തല്ലിപ്പൊളിച്ച് ജനാലയിലൂടെ വെള്ളം അകത്തേക്ക് പൈപ്പിലൂടെ കടത്തിവിട്ട് തീ അണച്ചത്. തുടര്‍ന്നാണ് യുവാവിനെ സ്വകാര്യആശുപത്രിയില്‍ എത്തിക്കുന്നത.് അവിടെനിന്നാണ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് യുവാവിന് എത്തിച്ചത്. ശരീരത്തില്‍ പാടുകളോ പൊള്ളലോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ശ്വാസതടസ്സം ആണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…